ദിനേശന്‍ വധം സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ
തലശ്ശേരി: തലശ്ശേരിയിലെ മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പി.കെ ദിനേശന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് തെളിവ് നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് സി.ബി.ഐ രംഗത്ത്. അന്വേഷണം ആരംഭിച്ച് മാസങ്ങളേറെയായെങ്കിലും പ്രതികളെക്കുറിച്ച് യാതെരു സൂചനയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഇറങ്ങിയ ചില പത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കി സി.ബി.ഐ തിരുവന്തപുരം ഓഫിസ് പരസ്യം നല്‍കിയത്.
പരസ്യത്തില്‍ തിരുവന്തപുരം ഓഫിസിലെ 0471-2338844 എന്ന ലാന്റ് ലൈന്‍ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന്റെ 9496006105 എന്ന മൊബൈല്‍ നമ്പറും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 2014 ഡിസംബര്‍ 23 ന് രാത്രിയോടെയാണ് തലശ്ശേരി ട്രാഫിക് പൊലിസ് സ്റ്റേഷനു വിളിപ്പാടകലെയുള്ള മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ ദിനേശനെ കൊലപ്പെടുത്തിയത്. ദിനേശന്റെ അയല്‍വാസിയും സഹപാഠിയുമായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ 12ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കമാല്‍പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സി.ബി.ഐ തിരുവന്തപുരം യൂനിറ്റിലെ എസ്.പി ജോസ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിനേശന്‍ വധം അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."