HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പ്: കാസര്‍കോട്ടെ വീട്ടമ്മക്കു രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടു

  
backup
October 08 2016 | 19:10 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b8

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കാസര്‍കോട്ടെ വീട്ടമ്മക്ക് 2,07 900 ലക്ഷം രൂപ നഷ്ടപ്പെട്ടു. കൂഡ്‌ലുവിലെ കെ. രതീഷിന്റെ ഭാര്യ സരിതയുടെ പണമാണ് നഷ്ടപ്പെട്ടത്. വീട്ടമ്മയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹരിയാനയിലെ നാഗ്പൂരില്‍ നിന്നാണ് വിളിക്കുന്നതെന്നും അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം പകുതി വില നല്‍കിയാല്‍ കൊറിയര്‍ വഴി അയച്ച് തരാമെന്നും പറഞ്ഞ് സരിതയുടെ മൊബൈലിലേക്ക് വിളി വന്നിരുന്നു. പണം അയക്കേണ്ട അക്കൗണ്ട് നമ്പര്‍ സന്ദേശമായും ലഭിച്ചു. ഇതേ തുടര്‍ന്ന് മൂന്ന് തവണയായി സരിത 2,07 900 ലക്ഷം രൂപ മൊബൈലില്‍ സന്ദേശം ലഭിച്ച അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തു.
എന്നാല്‍ പിന്നീട് സരിതക്ക് വിളി വന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ കബളിപ്പിക്കപ്പെട്ടതായി അറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയാണുണ്ടായത്. ടൗണ്‍ പൊലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൊബൈലിലേക്ക് സന്ദേശങ്ങളയച്ചും വിളിച്ചും വീട്ടമ്മമാരെയും മറ്റും കബളിപ്പിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി കൂടിവരികയാണ്. നാണക്കേട് മൂലം പലരും പൊലിസില്‍ പരാതി നല്‍കുന്നില്ല. ഇത് തട്ടിപ്പ് സംഘത്തിന് സഹായകമാവുന്നതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago