തൊടുകാപ്പില്‍ മാലിന്യം തള്ളുന്നു
പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ തൊടുകാപ്പില്‍ വീണ്ട@ും മാലിന്യം തള്ളുന്നു. റോഡിന് ഇരുവശത്തും കോഴിമാലിന്യം ചാക്കുകളില്‍ കെട്ടിയാണ് രാത്രിയില്‍ തള്ളുന്നത്.
ചീഞ്ഞളിഞ്ഞ മാലിന്യം റോഡില്‍ ചിതറിക്കിടക്കുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൂട്ടം കാല്‍നടയാത്രക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭീഷണിയാകുന്നു. മാസങ്ങള്‍ക്കു മുന്‍പ് തൊടുകാപ്പ് സംരക്ഷണസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് വിളിച്ചുചേര്‍ക്കാനോ സമിതിയെ ശക്തിപ്പെടുത്താനോ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ലെന്ന് ആക്ഷേപമു@ണ്ട്.
സ്ഥിരമായി മാലിന്യംതള്ളിയിരുന്ന തൊടുകാപ്പില്‍ താഴെക്കോട്, തച്ചനാട്ടുകര പഞ്ചായത്തുകള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ച് സി.സി.ടി.വി സ്ഥാപിക്കണമെന്ന്തൊടുകാപ്പ് സംരക്ഷണസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."