HOME
DETAILS
MAL
കുട്ടനാട് കടക്കാന്‍ മുന്നണികള്‍ പ്രചാരണ പോരാട്ടം ശക്തമാക്കി
backup
May 10 2016 | 09:05 AM
കുട്ടനാട്: കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ ഇക്കുറി പോരാട്ടം ആവേശത്തിന്റെ കൊടുമുടിയിലാണ്. മൂന്ന് മുന്നണികളും വിജയം മാത്രം ലക്ഷ്യമിട്ട് അങ്കത്തട്ടിലുണ്ട്. അതിനാല്‍ തന്നെ ഹാട്രിക് വിജയം തേടുന്ന തോമസ് ചാണ്ടിക്ക് എളുപ്പമല്ല കാര്യങ്ങള്‍. കാര്‍ഷിക മേഖലയിലുണ്ടായ നേട്ടങ്ങളും കോട്ടങ്ങളുമായിരിക്കും വിജയിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ഒപ്പം കുടിവെള്ള പ്രശ്‌നങ്ങളില്‍ പ്രാദേശിക സര്‍ക്കാറുകളും സംസ്ഥാന സര്‍ക്കാറും കൈക്കൊണ്ട നിലപാടുകളും നിര്‍ണായകമാകും. അതൊക്കെ കഴിഞ്ഞേ കുട്ടനാട്ടില്‍ രാഷ്ട്രീയത്തിന് സ്ഥാനമുണ്ടാകൂവെന്നാണ് കണക്കുകൂട്ടല്‍.
കുട്ടനാട് മണ്ഡലം 1965ലാണ് രൂപീകരിച്ചത്. 1957ലും, 60ലും കുട്ടനാട്ടിലെ പ്രദേശങ്ങള്‍ തകഴി, തിരുവല്ല മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിലെ തോമസ് ജോണാണ് വിജയിച്ചത്. കോണ്‍ഗ്രസ്സിലെ വി. ഇസഡ് ജോബിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ നിന്നും വിട്ടു പോയി കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചവരില്‍ പ്രമുഖനായ തോമസ് ജോണ്‍ മണ്ഡലം കേരള കോണ്‍ഗ്രസ്സിന് നേടികൊടുക്കുകയായിരുന്നു.
പിന്നീടും കേരള കോണ്‍ഗ്രസിനെ ഏറെക്കാലം പിന്തണച്ച ചരിത്രമാണ് കുട്ടനാടിനുള്ളത്. കേരള കോണ്‍ഗ്രസ്് മാണി, ജോസഫ് വിഭാഗങ്ങളുടെ ലയനത്തിന് ശേഷം നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യു.ഡി.എഫ് ചേരിയില്‍ മത്സരിച്ചത് ഡോ. കെ സി ജോസഫാണ്. അന്ന് എന്‍ സി പി സ്ഥാനാര്‍ഥി എല്‍.ഡി.എഫ് ചേരിയില്‍ നിന്ന തോമസ് ചാണ്ടിക്കായിരുന്നു ജയം. 7,971 വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാല്‍ എല്‍.ഡി.എഫിന് തന്നെയാണ് ഇവിടെ മുന്‍തൂക്കം.
നീലംപേരൂര്‍, കാവാലം, വെളിയനാട്, രാമങ്കരി, തലവടി, എടത്വ, വീയപുരം, തകഴി, ചമ്പക്കുളം, നെടുമുടി, കൈനകരി എന്നിങ്ങനെ 13 പഞ്ചായത്തുകളാണ് കുട്ടനാട് നിയോജക മണ്ഡലത്തിലുള്ളത്. പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍.ഡി.എഫും, ആറെണ്ണം യു.ഡി.എഫുമാണ് ഭരിക്കുന്നത്. എന്നാല്‍ കുട്ടനാട്ടിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളായ വെളിയനാടും, ചമ്പക്കുളവും ഭരിക്കുന്നത് യു.ഡി .എഫാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ വെളിയനാട് എല്‍.ഡി.എഫും, ചമ്പക്കുളത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിനായിരുന്നു മേല്‍ക്കൈ. ഇവിടെ ആകെ 160851 വോട്ടര്‍മാരുണ്ട്. ഇതില്‍ പുരുഷന്‍ 77650, സ്ത്രീകള്‍ 83201.
എം.എല്‍.എയായ തോമസ്ചാണ്ടി ഇത് മൂന്നാം തവണയാണ് കുട്ടനാട്ടില്‍നിന്ന് ജനവിധി തേടുന്നത്. ആദ്യം ഡി.ഐസി സ്ഥാനാര്‍ഥിയായും പിന്നീട് എന്‍.സി.പിയിലൂടെ എല്‍.ഡി.എഫ് പാനലിലും മത്സരിച്ച് വിജയിച്ചു. ഒരു പതിറ്റാണ്ടിനിടെ കുട്ടനാട്ടില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ നേട്ടവുമായാണ് ഇക്കുറി വീണ്ടും ജന വിധി തേടുന്നത്.
പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ കുട്ടനാട്ടിലെ സാരഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടു കാണാന്‍ പായുകയാണ്. മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം സ്വീകരണ യോഗങ്ങളുടെയും, വാഹന പ്രചരണ പരിപാടികളുടെയും തിരക്കിലായിരുന്നു തിങ്കളാഴ്ച.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടി വിവിധ വാഹന പ്രചരണ ജാഥയിലും, സ്വീകരണ യോഗങ്ങളിലും പങ്കെടുത്തു.മാമ്പുഴക്കരി ,തകഴി ഭാഗങ്ങളിലായിരുന്നു പര്യടനം.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ജേക്കബ് എബ്രഹാമിന്റെ പ്രചാരണം. രാവിലെ മുട്ടാറില്‍ബൈക്ക് റാലിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ഇന്നലെ പ്രചരണത്തിന് തുടക്കം കുറിച്ചത്.വൈകിട്ട് തലവടിയില്‍ നടന്ന സ്വീകരണ സമ്മേളനത്തോടെയായിരുന്നു പര്യടനത്തിന് സമാപനം. ഇരുമുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവും പ്രചാരണ രംഗത്ത് സജീവമാണ്.ഇന്നലെ സുഭാഷ് വാസു പത്ത് സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.മങ്കൊമ്പ് ക്ഷേത്രത്തിനു സമീപമായിരുന്നു തിങ്കളാഴ്ച്ചത്തെ അവസാന സ്വീകരണം. മൂന്ന് സ്ഥാനാര്‍ഥികളും തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."