HOME
DETAILS
MAL
നിവേദനം നല്കി
backup
October 08 2016 | 20:10 PM
തിരുവനന്തപുരം: ഡോ. എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല തിരുവനന്തപുരത്ത് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍. വി.കെ പ്രശാന്ത്, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കു ഫ്രറ്റേര്‍ണിറ്റി ഓഫ് റസി. അസോസിയേഷന്‍സ് തിരുവനന്തപുരം ജനറല്‍ സെക്രട്ടറി പി. ജയദേവന് നായര്‍, പ്രസിഡന്റ് ജോണ്സന് പോത്തന്‍കോട്, ഷറഫുദ്ദീന്, കെ.ജി ബാബു വട്ടപ്പറമ്പില്‍, ശൂരനാട് ചന്ദ്രശേഖരന് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്കി. വിളപ്പില്‍ശാല ചവര്‍ഫാക്ടറി സ്ഥാപിച്ചിരുന്ന സ്ഥലം സര്‍വകലാശാലയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നും സംസ്ഥാന സര്‍ക്കാരും നഗരസഭയും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."