യൂത്ത്ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉയര്‍ത്തുക എന്ന പ്രമേയവുമായി നവംബര്‍ 10, 11, 12 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജിയിപ്പിക്കാന്‍ ഇന്നലെ കൂടിയ ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ജില്ലയിലുടനീളം പരസ്യപ്രചാരണവും സായാഹ്ന മീറ്റിങുകളും നടത്തും. അടുത്ത ബുധനാഴ്ച മൂന്നുമണിക്ക് നന്ദാവനം ലീഗ് ഹൗസില്‍ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്തയോഗം നടത്താനും തീരുമാനമായി. യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷെഹീര്‍ കരീം സ്വാഗതവും അനീഷ്ഖാന്‍ പനയമുട്ടം നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഷിബി തേക്കട, ഷാജു, റഷിദ് പാച്ചല്ലൂര്‍, സലാം വേളി, പനവൂര്‍ ഷംനാദ്, യഹിയാഖാന്‍ പടിഞ്ഞാറ്റില്‍, നിസാമുദ്ദീന്‍, അബ്ദുല്‍കലാം മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."