HOME
DETAILS
MAL
അമിതലോഡുമായി ലോറികള്‍; അപകടങ്ങള്‍ പതിവാകുന്നു
backup
October 08 2016 | 20:10 PM
വെള്ളറട: അമിതലോഡുമായി പായുന്ന ലോറികള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാകുന്നു. വെള്ളറട, കുലശേഖരം, തക്കല ഭാഗങ്ങളില്‍ നിന്നും പെരുമ്പാവൂര്‍ തടിമില്ലുകളിലേക്ക് പോകുന്ന ലോറികളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കള്ളിക്കാട് നെടുമങ്ങാട്, വെമ്പായം വഴി കടന്നുപോകുന്ന ലോറികളിലെ ഉയരത്തില്‍ അടുക്കിയിരിക്കുന്ന തടികളില്‍ കൊളുത്തി വൈദ്യുതി കമ്പികള്‍ പൊട്ടുന്നതും പതിവാണ്.
ഇതിനെതിരേ നട്ടുകാര്‍ പലപ്പോഴും ലോറികള്‍ തടഞ്ഞു പ്രതിഷേധിച്ചിരുന്നു.എങ്കിലും അമിതലോഡിന് പരിഹ ാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല.
അമിത ലോഡുകയറ്റി പോകുന്ന ലോറികളെ അധികൃതര്‍ ഇനിയും നിയന്ത്രിക്കാന്‍ തയാറായില്ലെങ്കില്‍ ഇവടെ പൂര്‍ണമായും തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."