HOME
DETAILS
MAL
പൊതുശൗചാലയങ്ങള്‍ തുറന്നുകൊടുത്തു
backup
October 08 2016 | 20:10 PM
വിഴിഞ്ഞം: തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നഗരസഭ അദാനി ഫൗണ്ടേഷന്റെ സഹായത്തോടെ നവീകരിച്ച വിഴിഞ്ഞത്തെ ഫിഷ്ലാന്റിങ് ഏരിയയിലെ പൊതു
ശൗചാലയങ്ങള്‍ മേയര്‍ വി.കെ.പ്രശാന്ത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെയായി എട്ട് ശൗചാലയങ്ങളും എട്ട് കുളിമുറികളുമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതോടൊപ്പം പുരുഷന്മാര്ക്കായി എട്ട് യൂറിനല്‍സും സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങില്വിഴിഞ്ഞം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എ.റഷീദ് അധ്യക്ഷനായി. അദാനി ഫൗണ്ടേഷന് സി.എസ്.ആര് ഹെഡ് അനില്‍ ബാലകൃഷ്ണന്, വിഴിഞ്ഞം അദാനി
പോര്‍ട്ട് ജനറല്‍ മാനേജര്‍ സുധാകര്‍ റാവു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബാബുകുമാര്‍, ശ്രീകുമാര്‍, ദീപകുമാര്‍,
ബെന്സിലാല് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."