മികച്ച വിദ്യാലയത്തിന് അധ്യാപകര്‍ക്ക് സുപ്രധാന പങ്ക്: ജയലാല്‍ എം.എല്‍.എ
കൊല്ലം: ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാലും അധ്യാപകരുടെ കൂട്ടായ്മയും പരിശ്രമവുമായിരിക്കും വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതില്‍ സുപ്രധാനപങ്ക് വഹിക്കുന്നതെന്ന് ജി.എസ് ജയലാല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എ.കെ.എസ്.ടി.യു സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ പദ്ധതിയായ 'മുന്നേറ്റം' ഇത്തരത്തില്‍ പ്രധാനപ്പെട്ട ചുവടുവെയ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് ചേര്‍ന്ന 'മുന്നേറ്റം' ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ആര്. ശരത്ചന്ദ്രന്‍നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ ഭാവിപ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. ബി. വിജയമ്മ, ബി. തുളസീധരന്‍, എന്‍. ഗോപാലകൃഷ്ണന്, കെ.എസ് ഷിജുകുമാര്‍, ജോര്‍ജ് രത്നം, എസ്. ഹാരിസ്, ജി. രാജശേഖരന്, സത്യബാബു, കെ.സി സ്നേഹശ്രീ, സി. മോഹനന്, സി.ജെ ജിജു, കുളക്കട വിജയകുമാര്‍, എം.സി ഹോചിമിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."