സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വിരല്‍തുമ്പില്‍
തലശ്ശേരി :ധര്‍മടം ഗ്രാമപഞ്ചായത്തില്‍ വീട്ടുനികുതി ഒടുക്കലും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വിതരണവും തത്സമയം ലഭ്യമാക്കുന്ന സംവിധാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം 11 വൈകിട്ട് മൂന്നു മണിക്ക് ധര്‍മടം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് ബ്രണ്ണന്‍ കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി ബേബി സരോജവും വൈസ് പ്രസിഡണ്ട് പൊലപ്പാടി രമേശനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും. പഞ്ചായത്തിലെ പത്തായിരത്തോളം വരുന്ന എല്ലാ കെട്ടിടങ്ങളുടെയും പൂര്‍ണവിവരങ്ങള്‍ ഇതിനകം ഓണ്‍ലൈനായി രേഖപ്പെടുത്തിക്കഴിഞ്ഞു. വീട്ടുനികുതി അടച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നികുതിദായകന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍നെറ്റില്‍ നിന്നു നേരിട്ട് എടുക്കാവുന്നതാണ്. ധര്‍മടം പഞ്ചായത്തിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി നികുതിദായകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഒന്നാംഘട്ടമായാണ് വീട്ടുനികുതിയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വിതരണവും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയത്. വാര്‍ത്താസമ്മേളനത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സ്മിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷീജ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."