കടമ്പൂര്‍ സ്‌കൂളിലെ ഇരട്ടകള്‍ക്കു സ്‌നേക്ക് പാര്‍ക്കില്‍ സ്വീകരണം
തളിപ്പറമ്പ്: പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നടന്നുവരുന്ന വന്യജീവി വാരാഘോഷം സമാ പിച്ചു. സമാപനത്തിന്റെ ഭാഗമായി കടമ്പൂര്‍ എച്ച്.എസ്.എസിലെ 51 ഇരട്ട വിദ്യാര്‍ഥികള്‍ക്കു സ്വീകരണം നല്‍കി. അത്യപൂര്‍വമാണ് ഒരു സ്‌കൂളില്‍ ഇത്രയും ഇരട്ടകള്‍ പഠിക്കുന്നത്. സ്‌നേക്ക് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇരട്ട വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പി.കെ സ്‌നിഗ്ദ, പി.കെ സനീഗ് വിദ്യാര്‍ഥികളുടെ ജന്‍മദിനാഘോഷവും നടന്നു. റിയാസ് മാങ്ങാട് പാമ്പുകളെക്കുറിച്ചുള്ള പഠനക്ലാസ് എടുത്തു. പക്ഷികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌നേക്ക് പാര്‍ക്കിന്റെ സമീപപ്രദേശങ്ങളില്‍ ഇരട്ടവിദ്യാര്‍ഥികള്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഡയറക്ടര്‍ പ്രൊഫ ഇ കുഞ്ഞിരാമന്‍, പാര്‍ക്ക് സി.ഇ.ഒ അവിനാഷ് ഗിരിജ, വെറ്ററിനറി സര്‍ജന്‍ ഡോ. അഹ്മദ് സിയ, ഫാര്‍മസി അഡ്മിനിസ്‌ട്രേറ്റര്‍ പി.വി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."