അലങ്കാര മത്സ്യങ്ങളുടെ നിറക്കാഴ്ചകളുമായി ഓഷ്യാനിക് എക്‌സ്‌പോ
കോഴിക്കോട്: നീളംകൂടിയ ശുദ്ധജല മത്സ്യമായ ആരാപൈമ, ഏറ്റവും വിലകൂടിയ വര്‍ണമത്സ്യ ഇനത്തില്‍പ്പെട്ട യെല്ലോടാങ്ക് കൂടാതെ പിരാന, വൈറ്റ് ഷാര്‍ക്ക്, ആമസോണ്‍ തുടങ്ങിയ നൂറുകണക്കിന് അലങ്കാര മത്സ്യങ്ങള്‍.
പത്തോളം വിദേശരാജ്യങ്ങളിലുള്ള വളര്‍ത്തു പൂച്ചകള്‍, വളര്‍ത്തു പക്ഷികളുടെ വര്‍ണ വിസ്മയ ലോകം. കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ തെക്കാട്ട് ഗ്രൗണ്ടില്‍ നിലവ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ഒരുക്കിയ ഓഷ്യാനിക് എക്‌സ്‌പോയാണ് സന്ദര്‍ശകര്‍ക്ക് മനംകുളിര്‍ക്കുന്ന അനുഭവമാകുന്നത്.
പ്രദര്‍ശനം ഇന്നലെ വൈകീട്ട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ദുബായ്,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേതിനു സമാനമായി ഒരുക്കിയ ടണല്‍ ആകൃതിയിലുള്ള അക്വേറിയത്തില്‍ അലങ്കാര മത്സ്യങ്ങളെ കൂടുതല്‍ അടുത്തറിയാനാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11.30 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്ജ്. വാര്‍ത്താസമ്മേളനത്തില്‍ നിലവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ പ്രശാന്ത്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഹംസക്കോയ, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ നാസര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."