തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നു
കുന്നംകുളം: സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തത മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നു.
ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് പുറമെ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും ഇല്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ അവ്യക്തതയാണ് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ആനുകൂല്യം നിഷേധിക്കുന്നതിന് കാരണമാകുന്നതായി ജസ്റ്റിസ് ഫോര്‍ യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ക്ഷേമനിധി പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്ക് ഏതെങ്കിലും ഒരു സാമൂഹ്യ ക്ഷേമ പെന്‍ഷനു കൂടി അര്‍ഹതയുണ്ടെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ധനകാ ര്യവകുപ്പ് പുറപ്പെടുവിച്ച 28216ാം നമ്പറില്‍ ഉത്തരവില്‍ ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുളളൂ എന്ന് കാണിച്ചിരുന്നു. ഇതോടെ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉത്തരവിന്റെ ബലത്തില്‍ രണ്ടാമത്തെ പെന്‍ഷന് അപേക്ഷ കൊടുത്തവര്‍ക്കും നിലവില്‍ രണ്ട് പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പെന്‍ഷന്‍ നിഷേധിക്കുക്കുകയായിരുന്നു. ഇതോടെയാണ് ജസ്റ്റീസ് ഫോര്‍ യു സംസ്ഥാന പ്രസിഡന്റ് എം.ഡി രാജീവ് ധനകാര്യവകുപ്പിലെ ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് ഉത്തരവ് വ്യക്തമാക്കി നല്‍കണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
ധനകാര്യവകുപ്പ് മറുപടി നല്‍കാനാകാതെ സാമൂഹ്യ ക്ഷേമ വകുപ്പിനും തൊഴില്‍ വകുപ്പിനും ഇതു സംബന്ധിച്ച് മറുപടിക്കായി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഗുണഭോക്താക്കള്‍, അഗതി മന്ദിരത്തിലെ അന്തവാസികള്‍ തുടങ്ങിയവര്‍ക്ക് ഒരു സാമൂഹ്യ ക്ഷേമ പെന്‍ഷനു കൂടി അര്‍ഹതയുണ്ടായിരിക്കുമെന്ന് കാണിച്ചുളള ഉത്തരവ് സംഘടനക്ക് നല്‍കിയത്. രണ്ട് പെന്‍ഷനുകള്‍ക്ക് ഒരേ സമയം അര്‍ഹതയുണ്ടെന്ന് ബോധ്യപെടുത്തുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോഴും പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഭൂരിഭാഗം വരുന്ന ഗുണഭോക്താക്കള്‍ക്കും അറിയില്ലെന്നുള്ളതാണ് വാസ്തവം.
അതുകൊണ്ട് ആനുകൂല്യം ലഭിക്കേണ്ട ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ പെന്‍ഷനുകള്‍ ലഭിക്കാതെ വരുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട പെന്‍ഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യഥാക്രമം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ വേണമെന്ന് ജസ്റ്റീസ് ഫോര്‍ യു ആവശ്യപെട്ടു.
ഇത്തരത്തില്‍ പെന്‍ഷന്‍ നല്‍കില്ലെന്ന് ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ പറഞ്ഞാല്‍ അത് ചട്ട ലംഘനമാണെന്നും ഇതിനെതിരെ പരാതി നല്‍കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."