റോഡുകളും ബസ് സ്റ്റാന്‍ഡുകളും തകര്‍ന്നിട്ടും നടപടിയെടുക്കാതെ ഭരണകൂടം
പാലക്കാട്: നഗരത്തിലെ നടപ്പാതകളും റോഡുകളും തകര്‍ന്നത് നേരെയാക്കാന്‍ നഗരസഭക്ക്‌സമയമില്ലെന്ന് പരാതി. ജില്ലാ ആശുപത്രിക്കു മുന്‍വശത്തെ നടപ്പാത തകര്‍ന്നിട്ട് വര്‍ഷങ്ങളായി. മാധ്യമങ്ങളും ചാനലുകളും രോഗികളുടെ ദുരിതം പലതവണ തുറന്നു കാട്ടിയിട്ടും ഇതുവരെ നടപടിയില്ല. മിഷന്‍സ്‌കൂളിന് സമീപം റോഡില്‍ രൂപപ്പെട്ട വലിയ കുഴിയില്‍പ്പെട്ട് ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും പലതവണ അപകടത്തില്‍പ്പെട്ടു കഴിഞ്ഞു. ഇപ്പോഴും ഇവിടെ പ്രതിമക്കു സമീപം വലിയ കുഴിയുണ്ട്. ഇതുപോലെയാണ് ജില്ലാ കലക്ടറുടെ വസതിക്കു സമീപത്തു നിന്നും വിക്‌ടോറിയാ കോളജിലേക്കുള്ള നടപ്പാതയില്‍ സ്ലാബുകളില്ലാത്തത് പരിഹരിക്കണമെന്ന് ട്രാഫിക് പൊലിസ് നല്‍കിയ മുന്നറിയിപ്പുപോലും നഗരസഭ ഇതുവരെ പാലിച്ചില്ല.
താരേക്കാട് ജങ്ഷന്‍ മുതല്‍ മൃഗാശുപത്രി - മുനിസിപ്പല്‍ സ്റ്റാന്‍ഡ് റോഡും തകര്‍ന്നിട്ടും ഒരുവര്‍ഷം കഴിഞ്ഞു. സുല്‍ത്താന്‍പേട്ട ജങ്ഷനിലെ സ്ലാബുകള്‍ തകര്‍ന്നത് മാറിയിടുമെന്നും ചാലുകള്‍ വൃത്തിയാക്കണമെന്നും പറഞ്ഞതല്ലാതെ നടന്നിട്ടില്ല.
നഗരത്തിലെ റോഡുകളും ബസ് സ്റ്റാന്‍ഡുകളും നടപ്പാതകളും തകര്‍ന്നടിഞ്ഞിട്ടും നന്നാക്കാന്‍ തയ്യാറാവാത്ത ഭരണകൂടം അധികാരത്തില്‍ നിന്ന് ഇറങ്ങണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."