HOME
DETAILS
MAL
'സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഭരണകൂടം തയാറാകണം; ടി.എന്‍ സീമ
backup
October 08 2016 | 22:10 PM
പുല്‍പ്പള്ളി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍ സീമ. പുല്‍പ്പള്ളിയില്‍ നടന്ന ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പുല്‍പ്പള്ളിയില്‍ രണ്ടുദിവസമായി നടന്ന സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. എം.കെ രാധ, എന്‍ സുകന്യ, കെ ലീല, പി.പി ജാനകി, കെ.എസ് സലീവ, പി സാജിത, എം.എസ് സുരേഷ് ബാബു, എന്‍.പി കുഞ്ഞുമോന്‍, വി.കെ സുലോചന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."