എ.കെ.എസ്.ടി.യു 'മുന്നേറ്റം' പദ്ധതി ആരംഭിച്ചു
നീലേശ്വരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പൊതുവിദ്യാലയങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്തു ആകര്‍ഷകമാക്കാന്‍ ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ആവിഷ്കരിച്ച 'മുന്നേറ്റം' പദ്ധതി ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു.
നഗരസഭാ ചെയര്മാന് കെ.പി ജയരാജന് അധ്യക്ഷനായി. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പ്രകാശന് പദ്ധതി വിശദീകരിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, കെ.പി കരുണാകരന്, പി ഭാര്‍ഗവി, ഹൊസ്ദുര്‍ഗ് എ.ഇ.ഒ കെ.വി പുഷ്പ, അധ്യാപക സംഘടനാ നേതാക്കളായ വി.ടി.വി മോഹനന്, വി നാരായണന്, ഗീതാകുമാരി, പി.കെ ചന്ദ്രശേഖരന്, കെ.ഇ രാധാകൃഷ്ണന് നമ്പ്യാര്‍, എം നാരായണന്, ജയന് നീലേശ്വരം സംസാരിച്ചു.
നീലേശ്വരം രാജാസ് എ.എല്‍.പി സ്കൂള്‍, വടക്കേപുലിയന്നൂര്‍ ജി.എല്‍.പി.എസ്, മൈത്താണി ജി.എല്‍.പി.എസ്, കുമ്പള പേരാല്‍ ഗവ.ജൂനിയര്‍ ബേസിക് സ്കൂള്‍, മഞ്ചേശ്വരം ഹൊസബെട്ടു ജി.എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളാണു ജില്ലയില്‍ ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."