HOME
DETAILS
MAL
ഭീകരാക്രമണ ഭീഷണി: താജ്മഹലിന് സുരക്ഷ ശക്തമാക്കി
backup
October 09 2016 | 06:10 AM
ലക്നൗ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും താജ്മഹലിലും സുരക്ഷ കര്‍ശനമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.
വിദേശ വിനോദ സഞ്ചാരികളക്കം നിരവധി പേരെത്തുന്ന താജ്മഹലിലും ആഗ്രയിലും 36 പ്രത്യേക കമാന്‍ഡോകളെ അധികം വിന്യസിച്ചിട്ടുണ്ട്. സിഐഎസ്എഫ് ജവാന്മാരെയും താജ്മഹലിന്റെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദുര്‍ഗ പൂജ, ദസറ, മുഹറം എന്നീ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രധാന നഗരങ്ങളായ ലക്നോ, ആഗ്ര, കാണ്‍പൂര്‍, ബറേലി, മീററ്റ്, മുസഫര്‍ നഗര്‍, വരാണസി, അലഹബാദ് എന്നിവിടങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."