പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു
പറവൂര്‍: കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുഖ്യ പതിപ്പിച്ച മാല്യങ്കര എസ്.എന്‍.എം കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ മുപ്പത്തിയൊന്ന് പേരെ ആദരിച്ചു. അലുമിനി അസോസിയേഷനാണ് 'ആദരണീയം 2016' എന്ന പരിപാടിയിലാണ് സംഘടിപ്പിച്ചത്. മുന്‍ ജില്ലാ കലക്ടര്‍ കെ.ആര്‍ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.
അലുമിനി അസോസിയേന്‍ പ്രസിഡന്റ് ടി.വി.നിഥിന്‍ അധ്യക്ഷത വഹിച്ചു. അലുമി അസോസിയേഷന്റെ വെബ് സൈറ്റ് പ്രകാശനം ചലചിത്രതാരം സലിംകുമാര്‍ നിര്‍വഹിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് പി.കെ ലാലാജി, സെക്രട്ടറി വി.എസ് ശ്രീഹര്‍ഷന്‍, കോളേജ് മാനേജര്‍ കെ.സി സതീഷ്, പ്രിന്‍സിപ്പല്‍ ഡോ. സിബി കോമളന്‍, അസോസിയേഷന്‍ സെക്രട്ടറി ഡോ.എസ്.പി സുധീര്‍, ട്രഷര്‍ ഡോ.പി.പി ബിജു എന്നിവര്‍ സംസാരിച്ചു.
ചലചിത്രതാരം സലിംകുമാര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, മുന്‍ എം.പി കെ.പി ധനപാലന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ഡോ. സുനില്‍ പി ഇളടിയം, രാഷ്ട്രീയ നിരീക്ഷകന്‍ എം.എം പിയേഴ്‌സണ്‍, മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരം മൊയ്തീന്‍ നൈന, ചുമര്‍ ചിത്രകലാകാരന്‍ സലിം തുരുത്തില്‍, യുവ സംവിധായകന്‍ സുഗീത്, അസി.കമ്മീഷണര്‍ മുഹമ്മദ് ആരിഫ്, ജനപ്രതിനിധികളായ പി.എസ് ഷൈല, ഡോ.കെ.കെ ജോഷി, പി.വി.ലാജു തുടങ്ങിയവരെയാണ് ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."