HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് മോഷണശ്രമം
backup
October 09 2016 | 18:10 PM
മാഞ്ഞൂര്‍: അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് മോഷണശ്രമം. മാഞ്ഞൂര്‍ പ്രശാന്ത്വില്ലയില് റിട്ട. ഹെഡ്മാസ്റ്റര് വി.ജി നാരായണന്‍നായരുടെ വീട്ടിലാണു മോഷണശ്രമം നടന്നത്.
നാരായണന്‍നായര്‍ വീട് പൂട്ടി ബംഗലൂരുവിലേക്ക് പോയ സമയത്താണു മോഷണശ്രമം ഉണ്ടായത്. പോകും മുമ്പ് വീട്ടിലുണ്ടായിരുന്ന പണം ബാങ്കിലും സ്വര്‍ണം സഹോദരന്റെ വീട്ടിലും ഏല്പിച്ച ശേഷമാണ് ഇദേഹം പോയത്.
മുന്‍വശത്തെ താഴ് തകര്‍ത്താണു മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്.
കടുത്തുരുത്തി പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."