ജീവന്‍ നിലനിര്‍ത്താന്‍ പത്തൊമ്പതുകാരന്‍ സുമനസുകളുടെ സഹായം തേടുന്നു
വട്ടപ്പാറ : ഇരു വൃക്കളും തകരാറിലായി ഒരു വര്‍ഷത്തോളമായി ജിവന്‍ നിലനിറുത്താന്‍ പെടാപ്പാടുപെടുന്ന പത്തൊമ്പതുകാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു.
വട്ടപ്പാറ, കല്ലുവരമ്പ് തടത്തരികത്ത് വീട്ടില്‍ കുമാരി
ശാന്തിയുടെ മകന്‍ സമ്പത്താ(19)ണ് വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഡയാലിസിസ് ചെയ്യുകയാണ്.
നാലാം വയസില്‍ അച്ഛന്‍ നഷ്ടപ്പെട്ട സമ്പത്തിനെയുംസഹോദരിയെയും മാതാവ് വീട്ട് ജോലി ചെയ്താണ് നോക്കുന്നത്. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പഠനം പൂര്‍ത്തിയാക്കിയ സമ്പത്തിലായിരുന്നു മുഴുവന്‍ പ്രതീക്ഷയും. അതിനിടയിലാണ് വൃക്കരോഗം ബാധിച്ചത്. വൃക്ക മാറ്റിവെച്ചേ മാതിയാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മകന് വൃക്ക നല്‍കാന്‍ മാതാവ് തയാറാണ്. പക്ഷേ ശസ്ത്രക്രിയക്കും മറ്റും വേണ്ടി വരുന്ന പത്ത് ലക്ഷത്തിലധികം രൂപ എങ്ങനെ കണ്ടെത്തുമെന്ന് ഈ കുടുംബത്തിന് ഒരു നിശ്ചയവുമില്ല. ടആക വട്ടപ്പാറശാഖയില്‍ അ ക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 20279642248. ശളരെ.. ടആകച0012319.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."