മനുഷ്യക്കടത്ത്; നടപടിയെടുക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: റിയാദില്‍ വീട്ടുജോലിക്കു കൊണ്ടു പോയ വയോധികയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രവാസികാര്യ വകുപ്പും എന്‍ .ആര്. ഐ സെല്ലും ഫലപ്രദമായി ഇടപെടാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
സംഭവം മനുഷ്യക്കടത്താണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് അനുചിതമാണെന്നും കമ്മീഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ് പറഞ്ഞു.
കോട്ടൂര്‍ നെടുവല് വയല്‍ റോഡരികത്ത് വീട്ടില്‍ എസ്.ആതിര സമര്‍പ്പിച്ച പരാതിയാണ് കമ്മിഷന് പരിഗണിച്ചത്. ആതിരയുടെ അമ്മ ശോഭന കഴിഞ്ഞ ഒന്‍പത് മാസമായി റിയാദിലാണ്. ട്രാവല്‍ ഏജന്‍സി വഴിയാണ് റിയാദിലെത്തിയത്. വീട്ടു ജോലിക്കാണെന്ന് പറഞ്ഞ് കൊണ്ടുപോയ ശോഭനയെ ആടുമേയ്ക്കലും ബേക്കറി സാധനങ്ങളുടെ നിര്‍മാണവുമാണ് ഏല്‍പ്പിച്ചത്.
ബേക്കറി ജോലി അറിയാത്തതിനാല്‍ ശോഭനയെ മര്‍ദ്ദിക്കുകയും ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അമ്മയെ നാട്ടിലെത്തിക്കുന്നതിന് എന്‍. ആര് .ഐ സെല്ലിനും നോര്‍ക്കക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരാതി.
പ്രവാസികാര്യവകുപ്പ് സെക്രട്ടറിയും എന്‍ .ആര് .ഐ സെല്‍ ഡി .വൈ .എസ്പിയും നോര്‍ക്ക സി .ഇ .ഒ യും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ഉത്തരവിട്ടു. അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."