HOME
DETAILS

Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് RTA

  
Web Desk
March 03 2025 | 07:03 AM

Dubai RTA signs six billion dirham deal with Dubai Holding

ദുബൈ: ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ദുബൈ ഹോള്‍ഡിംഗുമായി കൊകോര്‍ക്കുന്നതിലൂടെ നഗരത്തിലെ നിരവധി കമ്മ്യൂണിറ്റികളിലെ ഉള്‍റോഡുകളും ആക്‌സസ് പോയിന്റുകളും വികസിപ്പിച്ച് യാത്രാ സമയം 30 മുതല്‍ 70 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് ആര്‍ടിഎ കരുതുന്നത്.

ദുബൈ ഐലന്‍ഡ്‌സ്, ജുമൈറ വില്ലേജ് ട്രയാംഗിള്‍, പാം ഗേറ്റ്‌വേ, അല്‍ ഫുര്‍ജാന്‍, ജുമൈറ പാര്‍ക്ക്, അര്‍ജന്‍, മജാന്‍, ലിവാന്‍, നാദുല്‍ ഹമര്‍, വില്ലനോവ എന്നിവയുള്‍പ്പെടെ എമിറേറ്റിലുടനീളമുള്ള പ്രധാന വികസിത കമ്മ്യൂണിറ്റികളിലെ അടിസ്ഥാന വികസന പദ്ധതികളും ഈ കരാറില്‍ ഉള്‍ക്കൊള്ളുന്നു. കരാറിന്റെ ഭാഗമായി ജുമൈറ വില്ലേജ് സര്‍ക്കിള്‍, ദുബൈ പ്രൊഡക്ഷന്‍ സിറ്റി, ബിസിനസ് ബേ, പാം ജുമൈറ, ഇന്റര്‍നാഷണല്‍ സിറ്റി എന്നീ അഞ്ച് പ്രധാന 
ഹോള്‍ഡിംഗ് ആക്‌സസ് പോയിന്റുകള്‍ മെച്ചപ്പെടുത്തുന്നതിനായി പാലങ്ങളും റോഡുകളും വികസിപ്പിക്കും.

ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ഗതാഗത പരിഹാരങ്ങള്‍ നടപ്പിലാക്കല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് സാക്ഷ്യം വഹിച്ചു. ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനായ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായര്‍, ദുബൈ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിത് കൗശല്‍ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചപ്പോള്‍ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനിയും സന്നിഹിതനായിരുന്നു.

കരാര്‍ പ്രകാരം, ജുമൈറ വില്ലേജ് സര്‍ക്കിളിനായി നാല് അധിക ആക്‌സസ് പോയിന്റുകള്‍ വികസിപ്പിക്കും. ഇതില്‍ പ്രദേശത്തിന്റെ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളുടെ ശേഷി ഇരട്ടിയാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഗ്രേഡ്‌സെപ്പറേറ്റഡ് ഇന്റര്‍ചേഞ്ചുകള്‍ ഉള്‍പ്പെടുന്നു. ഈ മെച്ചപ്പെടുത്തലുകള്‍ ഉള്‍റോഡുകളിലെയും ആക്‌സസ് പോയിന്റുകളിലെയും യാത്രാ സമയം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുമെന്നും ജംഗ്ഷനുകളില്‍ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ദുബൈ പ്രൊഡക്ഷന്‍ സിറ്റിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി പുതിയ പാലങ്ങള്‍ നിര്‍മ്മിക്കും. ഇത് എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലെ യാത്രാ സമയം കുറയ്ക്കുകയും ഉള്‍റോഡുകളിലെ ഗതാഗതം 50 ശതമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് ബിസിനസ് ബേയിലേക്ക് നയിക്കുന്ന ജംഗ്ഷനുകളിലെ വികസനം, ബിസിനസ് ബേ ഇന്റര്‍സെക്ഷനില്‍ ഫസ്റ്റ് അല്‍ ഖൈല്‍ റോഡുമായുള്ള ഒരു കാല്‍നട പാലം നിര്‍മ്മിക്കല്‍ എന്നിവ കാല്‍നട സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗതം ഒപ്റ്റിമൈസ് ചെയ്യുന്നതിനുമായി കരാര്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ടവേഴ്‌സ് ഏരിയയിലെ ഉള്‍റോഡുകളിലേക്കുള്ള നവീകരണം എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലും ഇന്റേണല്‍ റൂട്ടുകളിലൂടെയുള്ള യാത്രാ സമയം 30 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.

Dubai RTA signs six billion dirham deal with Dubai Holding

READ ALSO: അബൂദബിയുടെ ആകാശം ഇനി എയർ ടാക്സികൾ കീഴടക്കും; ഈ മാസം മുതൽ പരീക്ഷണ പറക്കലുകൾ


READ ALSO: വീട് അലങ്കരിക്കൂ,1 ലക്ഷം ദിർഹം സമ്മാനം നേടു; റമദാനിൽ പുതിയ മത്സരവുമായി ദുബൈ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

National
  •  2 days ago
No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  2 days ago
No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  2 days ago
No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  2 days ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  2 days ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago