HOME
DETAILS

പാസ്‍പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം

  
March 03 2025 | 13:03 PM

Passport Rule Changes Who Will Be Affected Find Out More

ഡൽഹി: കേന്ദ്ര സർക്കാർ പാസ്‌പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് പാസ്‌പോർട്ട് അപേക്ഷക്ക് ഇനി മുതൽ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. ഇവരുടെ ജനന തീയതി തെളിയിക്കാൻ മറ്റേതൊരു രേഖയും അംഗീകരിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ജനന തീയതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി.

അടുത്തിടെയായി പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 24ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, പാസ്‌പോർട്ട് അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന-മരണം രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ മാത്രമേ പാസ്‌പോർട്ട് അപേക്ഷക്കായി അംഗീകരിക്കുകയുള്ളു.

2023 ഒക്‌ടോബർ 1ന് മുമ്പ് ജനിച്ചവർക്കു പുതിയ നിബന്ധന ബാധകമായിരിക്കില്ല. ഇവർക്ക് ജനന തീയതി സ്ഥിരീകരണത്തിന് മറ്റ് രേഖകളും ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കും. അംഗീകൃത സ്കൂൾ സർട്ടിഫിക്കറ്റോ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ, എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവിസ് റെക്കോർഡിന്റെ എക്സ്ട്രാക്ട് തുടങ്ങിയവയെല്ലാം ജനന തീയതി തെളിയിക്കുന്നതിനായി അംഗീകരിക്കും.

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇനി മുതൽ പാസ്‌പോർട്ടിന്റെ അവസാന പേജിൽ സ്ഥിര മേൽവിലാസം പ്രിന്‍റ് ചെയ്യില്ല. ഇതിനുപകരം, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പാസ്‌പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്യുന്നതിനാൽ വിലാസം അറിയാനാവും. പാസ്‌പോർട്ടുകളുടെ നിറത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് നിലവിലെ നീല നിറത്തിലുള്ള പാസ്‌പോർട്ടുകൾ തുടർന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന പാസ്‌പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള നിറത്തിലുള്ള പാസ്‌പോർട്ടുകളും അനുവദിക്കും.

പാസ്‌പോർട്ടിലെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ നീക്കം ചെയ്യുന്നതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. സാധാരണയായി ആവശ്യമില്ലാത്ത ഈ വിവരങ്ങൾ ഒഴിവാക്കുന്നതിലൂടെ, പ്രത്യേകിച്ച് വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

 The Indian government has introduced new passport regulations, including mandatory birth certificates for certain applicants and changes in address and parental details. Find out who these rules apply to and how they impact you.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago