HOME
DETAILS

വെങ്കിടേഷ് അയ്യരല്ല, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

  
Sudev
March 03 2025 | 12:03 PM

Kolkata Knight Riders Appointed Ajinkya Rahane The New Captain of IPL 2025

2025 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ അജിങ്ക്യ രഹാനെ നയിക്കും. മെഗാ ലേലത്തിൽ 23.75 കോടി രൂപക്ക്‌ കൊൽക്കത്ത സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരെ കൊൽക്കത്ത ക്യാപ്റ്റനായി നിയമിക്കുമെന്ന വാർത്തകൾ ശക്തമായി നിലന്നിരുന്നു. എന്നാൽ 
ഇതിനെയെല്ലാം മറികടന്നാണ് രഹാനെക്ക്‌ കൊൽക്കത്ത ക്യാപ്റ്റൻ സ്ഥാനം നൽകിയത്. വെങ്കിടേഷ് അയ്യരെയാണ് കൊൽക്കത്ത വൈസ് ക്യാപ്റ്റനായി നിയമിച്ചത്. 

മെഗാ ലേലത്തിൽ 1.50 കോടി രൂപയ്ക്കാണ് രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്. ഐപിഎല്ലിൽ മറ്റ് പല ടീമുകളെയും ക്യാപ്റ്റൻ എന്ന നിലയിൽ നയിക്കാൻ രഹാനെക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ ടീമിന്റെ നായകനായും രഹാനെ പ്രവർത്തിച്ചിട്ടുണ്ട്.
2018, 2019 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി രഹാനെ പ്രവർത്തിച്ചിട്ടുണ്ട്. റോയൽസിനെ 24 മത്സരത്തിലാണ് രഹാനെ നയിച്ചിട്ടുള്ളത്. 2017ൽ എംഎസ് ധോണിയുടെ അഭാവത്തിൽ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിനെയും രഹാനെ നയിച്ചിട്ടുണ്. 2020-21ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയത് രഹാനെയുടെ കീഴിലാണ്. ഓസ്ട്രേലിയക്കെതിരെ 2-1നാണ് ഇന്ത്യ വിജയിച്ചത്.

അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമായിരുന്നു രഹാനെ നടത്തിയിരുന്നത്. മുംബൈക്ക് വേണ്ടി 58.62 എന്ന മികച്ച ആവറേജിൽ 469 റൺസാണ് രഹാനെ അടിച്ചെടുത്തത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാമ്പ്യൻമാരാക്കിയ ശ്രേയസ് അയ്യരിനെ കൊൽക്കത്ത ടീമിൽ നിലനിർത്താതെ പോവുകയായിരുന്നു. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്ക് ശ്രേയസിനെ പഞ്ചാബ് കിങ്‌സ് ആണ് അയ്യരെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. 

പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത കളത്തിലിറങ്ങും. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കൊൽക്കത്തയുടെ എതിരാളികൾ. രഹാനെയുടെ കീഴിൽ കൊൽക്കത്ത നാലാം ഐപിഎൽ കിരീടം നേടുമെന്നുതന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. 

 

Kolkata Knight Riders Appointed Ajinkya Rahane The New Captain of IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  a day ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  a day ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിന് അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  a day ago
No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  a day ago
No Image

യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത 

bahrain
  •  a day ago
No Image

വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

Kerala
  •  a day ago


No Image

വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര 

National
  •  a day ago
No Image

കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി 

Kerala
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു

uae
  •  a day ago
No Image

Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം 

Kuwait
  •  a day ago