HOME
DETAILS

62....07  എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും

  
Web Desk
March 03 2025 | 04:03 AM

 Kerala Student Shahbazs Untimely Death Mourned by Teachers and Friends

ആയിരത്തോളം കുഞ്ഞുങ്ങൾ പരീക്ഷയെഴുതാനെത്തുന്ന കോഴിക്കോട് എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിൽ പക്ഷേ കനപ്പെട്ട മൂകതയാണ്. പരസ്പരം കലപിലകൾ പറയാതെ ആരവങ്ങളില്ലാതെ അവർ പതിയെ ക്ലാസ് മുറികളിലേക്ക് കയറി. അവിടെ  49ാം നമ്പർ ക്ലാസ് റൂമിലെ ഒടുവിലത്തെ ബെഞ്ചിൽ ഒടുവിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. 62....07 നമ്പറുകാരൻ ഷഹബാസില്ല പരീക്ഷയെഴുതാൻ. 

ഇന്ന് അവരോടൊപ്പം പരീക്ഷയെഴുതേണ്ടതായിരുന്നു അവൻ. പഠനത്തിൽ മികവ് കാണിച്ചിരുന്നവനാണ് ഷഹബാസ്. തൊട്ടടുത്ത് കഴിഞ്ഞ മലയാളം മോഡൽ പരീക്ഷയിൽ മലയാള‍ത്തിൽ 40ൽ 35 മാർക്കുണ്ട് അവന്. ഈ ഉത്തരപേപ്പർ വാങ്ങാൻ ശനിയാഴ്ച സ്കൂളിലെത്താൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഓർത്തെടുക്കുന്നു അവന്റെ മലയാളം അധ്യാപിക. എന്നാൽ അന്ന് വന്നത് അവൻ ഈ ലോകത്തു നിന്നേ പോയി എന്ന വാർത്തയാണ്. സങ്കടം കടിച്ചു പിടിച്ച് അവർ പറയുന്നു. വെള്ളിയാഴ്ചയായിരുന്നു അവന്റെ ജീവനെടുത്ത അടിപിടി. 

പഠനത്തിൽ അവൻ മികവ് കാട്ടിയിരുന്നു. മിടുക്കനായിരുന്നു. നല്ല കുട്ടിയായിരുന്നു. അവ്‍റെ ഓർമകളിൽ അധ്യാപകർ വിതുമ്പുന്നു. ആകെ തകർന്ന മനസ്സുമായാണ് ഇന്ന് അവന്റെ കൂട്ടുകാർ പരീക്ഷയെഴുതാനെത്തിയിരിക്കുന്നത്. പലർക്കും പരീക്ഷക്ക് മുൻപ്  കൗൺസിലിങ് ഉൾപ്പെടെ നൽകിയിരുന്നു.  

Kerala Student Shahbaz's Death Mourned by Teachers and Friends



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടലുണ്ടി ട്രെയിൻ ദുരന്തം: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും 24 വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  3 days ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  3 days ago
No Image

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി

International
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച

International
  •  3 days ago
No Image

റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി

Football
  •  3 days ago
No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  3 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  3 days ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  3 days ago