HOME
DETAILS
MAL
വഴിയോരക്കച്ചവടം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്
backup
October 09 2016 | 18:10 PM
കഠിനംകുളം: റോഡു കൈയേറിയുള്ള കച്ചവടവും പരസ്യബോര്‍ഡ് സ്ഥാപിക്കലും കാരണം ദേശീയപാതയില്‍ കണിയാപുരം മുതല്‍ വെട്ടുറോഡുവരെ കുരുക്കോട് കുരുക്ക്.
ആറ്റിങ്ങലില്‍ നിന്നെത്തുന്ന വാഹനത്തിന് പള്ളിപ്പുറത്ത് നിന്ന് ഒരുകിലോമീറ്റര്‍ ദൂരം വരുന്ന വെട്ടുറോഡ് കടന്നുകിട്ടണമെങ്കില്‍ ഒരു മണിക്കൂറെങ്കിലും വേണ്ടി വരും. മെഡിക്കല്‍ കോളജുള്പടെയുള്ള ആശുപത്രികളിലേക്ക് വരുന്ന ആംബുലന്‍സുകള്‍ കുരുക്കില്‍ പെടുന്നത് നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. രാവിലെ ഇതുവഴി ഓഫിസിലേക്കും മറ്റും പോകുന്നവരും കടുത്ത യാത്രാ ദുരിതമാണ് നേരിടുന്നത്. ഹൈവേ പെട്രോളും പൊലിസുമൊക്കെ ഇതുവഴി പോകാറുണ്ടെങ്കിലും അനധികൃത കച്ചവടങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും നേരെ കണ്ണടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."