മുഖ്യമന്ത്രി ഏകാധിപതിയെന്ന് ജോണി നെല്ലൂര്‍
കോട്ടയം: മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍. വഴിവിട്ടുളള ബന്ധുനിയമനത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി ഇ.പി ജയരാജനെതിരേ വിജിലന്‍സ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തിതാത്പര്യം മാത്രം മുന്‍നിര്‍ത്തിയുളള നയമാണ് പല കേരള കോണ്‍ഗ്രസുകള്‍ക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് മുന്‍കൈയെടുക്കില്ല, എന്നാല്‍, പാര്‍ട്ടികള്‍ ഒരുമിക്കുന്നതിന് എതിരു നില്‍ക്കില്ല. അനൂപ് ജേക്കബ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാശ്രയഫീസ് വര്‍ധനവുള്‍പ്പെടെ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.എം ജേക്കബിന്റെ ചരമദിനാചരണമായ ഒക്‌ടോബര്‍ 30ന് അനുസ്മരണസമ്മേളനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."