HOME
DETAILS

കേസില്‍ വിധി വന്നാലും ഹൈക്കോടതി വെബ്‌സൈറ്റില്‍ വരണമെങ്കില്‍ ആഴ്ചകള്‍ കാത്തിരിക്കണം

  
backup
October 09 2016 | 19:10 PM

%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b9%e0%b5%88

കൊച്ചി: കേസുകളില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചാലും വിധിയുടെ പകര്‍പ്പ് വെബ്‌സൈറ്റില്‍ ലഭ്യമാകണമെങ്കില്‍ ആഴ്ചകള്‍ കഴിയണം. അഭിഭാഷക- മാധ്യമപ്രവര്‍ത്തകസംഘര്‍ഷത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ പൊതുതാല്‍പര്യമുള്ള കേസുകളിലെ വിധികളും ഉത്തരവുകളും അറിയാന്‍ പൊതുജനവും കേസുമായി ബന്ധപ്പെട്ടവരും പ്രധാനമായും ആശ്രയിക്കുന്നത് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനെയാണ്. കേസുകളില്‍ ഹൈക്കോടതി ഉത്തരവിട്ട് രണ്ടാഴ്ചയും മൂന്നാഴ്ചയും കഴിയുമ്പോള്‍ മാത്രമാണ് വെബ്‌സൈറ്റില്‍ വിധിയുടെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇക്കാര്യത്തില്‍ മാറ്റം വേണമെന്ന ആവശ്യം നേരത്തെ മുതലുള്ളതാണെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങളുടെ അപ്രായോഗികതയാണ് വെബ്‌സൈറ്റില്‍ വിധി വന്നയുടന്‍ തന്നെ അപ്‌ലോഡ് ചെയ്യുന്നതിന് തടസമായി ചൂണ്ടികാണിക്കപ്പെടുന്നത്.
ഇക്കാര്യത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി അധികൃതര്‍ തയാറായാല്‍ വിഷയം പരിഹരിക്കാവുന്നതാണ്. മാത്രമല്ല,  വിധികളുടെ പകര്‍പ്പ് ഔദ്യോഗിക വൈബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നത് അപ്പീല്‍ നടപടികള്‍ എളുപ്പമാക്കാനും സാധിക്കും. എന്നാല്‍ ഇത് നടപ്പിലാക്കുന്നത് ഹൈക്കോടതിയിലെ ചിലരുടെ ഉപചാരങ്ങളെയും അധികവരുമാനത്തെയും ബാധിക്കുന്നതിനാല്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതാണെന്ന ആക്ഷേപവുമുണ്ട്. ഹൈക്കോടതി വെബ്‌സൈറ്റില്‍ വേഗത്തില്‍ ഉത്തരവുകളും വിധികളും വന്നാല്‍ വിധിപകര്‍പ്പ്  വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ലഭിക്കുന്ന കൈമടക്ക് നിന്നുപോകുമെന്നതാണ് ഇതിന് തടസമായി ചൂണ്ടികാട്ടുന്നത്.
ഉപഭോക്തൃ സൗഹൃദപരമായ തിരയല്‍ സംവിധാനങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവിലുള്ള വെബ്‌സൈറ്റില്‍ നിന്നു സാധാരണ ജനങ്ങള്‍ക്ക് വിധിപ്പകര്‍പ്പുകള്‍ സൗകര്യപ്രദമായി കണ്ടെത്തുക അസാധ്യമാണ്. ഹരജികള്‍ തന്നെ 260-ലേറെ ഇനങ്ങളിലുള്ളതിനാല്‍ ആവശ്യമായവ തെരഞ്ഞെടുക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും. കേസ് നമ്പര്‍, കക്ഷി, അഭിഭാഷകന്‍ തുടങ്ങിയവ നല്‍കിയാലും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകണമെന്നില്ല. ഹരജികളോടൊപ്പം സമര്‍പ്പിക്കപ്പെടുന്ന അനുബന്ധ പ്രമാണങ്ങളും രേഖകളും കൂടി വിധികളോടൊപ്പം ചേര്‍ത്താല്‍ മാത്രമേ വിധിയുടെ വിശാദംശങ്ങള്‍ കൃത്യമായി വായിക്കുന്നവര്‍ക്ക്  മനസിലാകുകയുള്ളു.  
കോടതികളില്‍ നിന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജനാധിപത്യപരമായ രീതിയില്‍ ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാന്‍ കോടതികള്‍ക്കു ബാധ്യതയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട സംഘടനകളും ചൂണ്ടികാണിക്കുന്നത്. ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago