HOME
DETAILS
MAL
ലണ്ടനില്‍ വംശീയ ആക്രമണം: യുവതിയുടെ ശിരോവസ്ത്രം വലിച്ചുകീറി
backup
October 09 2016 | 19:10 PM
ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ തിരക്കേറിയ തെരുവില്‍ യുവതിയുടെ ശിരോവസ്ത്രം വലിച്ചു കീറി. വംശീയ ആക്രമണമാണെന്ന് നടന്നതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ മാസം 28 ന് നടന്ന ആക്രമണത്തെ കുറിച്ച് സ്കോട്ട്ലാന്റ് യാര്‍ഡ് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പെണ്‍സുഹൃത്തിനൊപ്പം നടന്നു പോകുകയായിരുന്ന 20 കാരിയായ യുവതിയാണ് ടോട്ടെന്ഹാമിലെ ഹൈറോഡില്‍ ആക്രമണത്തിന് ഇരയായത്. ഇവര്‍ക്ക് പരുക്കില്ല. രണ്ടു പേരാണ് ആക്രമണം നടത്തിയത്. 20 നും 30 നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരാണ് പ്രതികള്‍. ഇത്തരം വംശീയ ആക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."