HOME
DETAILS
MAL
അവധി ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും
backup
October 09 2016 | 20:10 PM
മലപ്പുറം: ഇത്തവണത്തെ പൂജ, മുഹറം, ദീപാവലി അവധി ദിനങ്ങളില്‍ ട്രഷറികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അവധി ദിവസങ്ങളില്‍ സര്‍ക്കാറിലേക്കുള്ള പണം ലഭിക്കുന്നത് മുടങ്ങാതിരിക്കാനാണ് പൊതു അവധി ദിവസങ്ങളായ 10,11,12, 29 തിയതികളില്‍ എല്ലാ ജില്ലാ ട്രഷറികളും തെരഞ്ഞെടുക്കപ്പെട്ട സബ് ട്രഷറികളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കിയത്. അതേസമയം മതാചാരവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളില്‍ ജീവനക്കാര്‍ ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."