HOME
DETAILS
MAL
ബസ് വെയ്റ്റിങ് ഷെഡിനെതിരേ സമീപവാസിയുടെ പരാതി
backup
October 09 2016 | 20:10 PM
എടപ്പാള്‍: റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ എടപ്പാളില്‍ നിര്‍മിക്കുന്ന ബസ്സ് വെയ്റ്റിങ് ഷെഡിനെതിരേ സമീപവാസി കലക്ടര്‍ക്ക് പരാതി നല്കി. പട്ടാമ്പി റോഡരികില്‍ നിര്‍മിക്കുന്ന ബസ് വെയ്റ്റിങ് ഷെഡിനെതിരേയാണ് പരാതി നല്‍കിയിട്ടുള്ളത്. പട്ടാമ്പി റോഡില്‍ സ്ഥിതിചെയ്യുന്ന തന്റെ വീടും മൂന്ന് നില ഷോപ്പിങ് കോംപ്ലക്സും ഉള്‍ക്കൊള്ളുന്ന 38 സെന്റ് സ്ഥലത്തിന് മുന്നില്‍ ബസ് വെയ്റ്റിങ് ഷെഡ് നിര്‍മിക്കുന്നതിനെതിരേയാണ് അമേറ്റിക്കര തോട്ടുപാടത്ത് ഹൗസില്‍ സോമസുന്ദരന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ബസ് വെയ്റ്റിങ് ഷെഡ് നിര്‍മാണം തടയണമെന്നും മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപെട്ടാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."