ഗാന്ധിസദനം ചരിത്ര സ്മാരകമാക്കുമെന്ന് മന്ത്രി
പയ്യോളി: കേളപ്പജി സ്ഥാപിച്ച ഇിരങ്ങത്ത് പാക്കനാര്‍ പുരത്തെ ഗാന്ധിസദനം ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ഗാന്ധിസദനത്തെ ചരിത്ര സ്മാരക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍.എസ്.എസ് ഏറ്റെടുത്ത് പൈതൃക സ്മാരകമാക്കി പ്രഖ്യാപിക്കുന്ന സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ മണലുംപുറത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന് ഉപഹാരം നല്കി. എന്‍.എസ്.എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ സുബൈര്‍കുട്ടി എന്‍.എസ്.എസ് സന്ദേശം നല്കി. ജില്ലാ കോ-ഓഡിനേറ്റര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി അജിത, എന്‍.പി പത്മനാഭന്, പി ബാലഗോപാലന്, വി.കെ സിന്ധു, പൊടിയാടി നസീര്‍, സി.പി ശ്രുതി, ഗിരിജ ആശാരിക്കണ്ടി, സുനില്‍ ഓടയില്‍, സി.എ നായര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്, കെ.കെ ശ്രീജിത്ത്, പ്രകാശന് കണ്ണിയത്ത്, തറേമ്മല് ബാബു, അബ്ദുസ്സമദ് വെട്ടുവാട്ടില്, എം.പി ഷിബു, ഇ.കെ ബാലകൃഷ്ണന്, കൊച്ചുമ്മല്‍ മുഹമ്മദലി, മധുസൂദനന്, വാഴയില്‍ കുഞ്ഞിരാമന്, സുജിത്ത് നെല്ലിയേരി, പി കുഞ്ഞമ്മദ്, വി അനുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."