മണല്‍ കടത്ത് നിര്‍ബാധം തുടരുന്നു; മണല്‍വേട്ട റവന്യൂ വകുപ്പ് ശക്തമാക്കി
കാഞ്ഞങ്ങാട്: ജില്ലയില്‍ മണല്‍ വേട്ട റവന്യൂ വകുപ്പ് ശക്തമാക്കി. ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് മണ്ണു കടത്തുകയായിരുന്ന മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലുളള വ്യാപാരഭവന് സമീപം വച്ചാണ് വാഹനങ്ങള്‍ പിടികൂടിയത്. അനുമതിയില്ലാതെ മണ്ണ് കുഴിച്ചെടുക്കുകയായിരുന്ന ജെ.സി.ബിയും കാഞ്ഞങ്ങാട് അരയിക്കടവിന് സമീപം വച്ച് പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിലേക്ക് മാറ്റി. സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.രമേശന്‍, ഡ്രൈവര്‍ പി.എം.ബാലകൃഷ്ണന്‍ അമ്പലത്തറ വില്ലേജ് അസിസ്റ്റന്റ് സുരേഷ് പെരിയങ്ങാനം എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്. അനധികൃത മണല്‍ വേട്ട തുടര്‍ ദിവസങ്ങളിലും ശക്തമാക്കുമെന്ന് സ്‌ക്വാഡ് അറിയിച്ചു. പലരും ജനങ്ങളെ അനുവാദം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് മണ്ണെടുക്കുന്നതെന്നും ഇത്തരം നീക്കങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."