റേഷന്‍ സംവിധാനം; കംപ്യൂട്ടര്‍വല്‍ക്കരണം നിര്‍ബന്ധമാക്കണമെന്ന്
കല്‍പ്പറ്റ: റേഷന്‍ സംവിധാനം കുറ്റമറ്റ രീതിയിലക്കണമെങ്കില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം നിര്‍ബന്ധമാക്കണമെന്ന് ആവശ്യം. മാസപടിയും മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നുള്ള വെട്ടിക്കലുമാണ് സംസ്ഥാനത്തെ റേഷന്‍ കടക്കാരെ കരിഞ്ചന്തക്കാരാക്കുന്നത്. മാസപ്പടി കൊടുക്കാതെ വന്നാല്‍ പ്രതികാര നടപടിയാണ് ഫലം. കംപ്യൂട്ടര്‍ സംവിധാനം നടപ്പിലാക്കിയാല്‍ കുറ്റമറ്റ രീതിയില്‍ റേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ കഴിയുമെന്നും ഇതാണ് അഴിമതി ഇല്ലാതാക്കാനുള്ള ഏക പോംവഴിയെന്നുമാണ് റേഷന്‍ കടക്കാര്‍ പറയുന്നത്.
മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് കൊണ്ട് വരുന്ന അരി, ഗോതമ്പ് മുതലായ സാധനങ്ങളില്‍ ഗണ്യമായ തോതില്‍ കുറവു ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാനും മാസപ്പടി കൃത്യമായി കൊടുക്കാനും റേഷന്‍ കടക്കാര്‍ റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകളുടെ പേരില്‍ ചേര്‍ത്ത് എടുക്കലാണ് പതിവ്. മാസപ്പടിക്കെതിരേ ആരെങ്കിലും പ്രതിഷേധിച്ചാല്‍ പിന്നെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടിയാകും ഫലം. അതുകൊണ്ടാണ് പ്രശ്‌നത്തില്‍ റേഷന്‍ കടയുടമകള്‍ പ്രതിഷേധിക്കാത്തതെന്നും കടയുടമകള്‍ പറയുന്നു. ഒരു ക്വിന്റല്‍ പഞ്ചസാര വിറ്റാല്‍ കിട്ടുന്നത് 15 രൂപയാണ്. എന്നാല്‍ ഒരു ക്വിന്റല്‍ പഞ്ചസാര മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് റേഷന്‍ കടകളിലേത്താന്‍ 200 രൂപ ചിലവ് വരും. മറ്റു റേഷന്‍ സാധനങ്ങളുടെ അവസ്ഥയും ഇതാണ്. അരി വില്‍പനയിലാണ് അല്‍പമെങ്കിലും ലാഭമുള്ളത്. എന്നാല്‍ റൂം വാടക, വൈദ്യുതി തുടങ്ങി കട നടത്തിപ്പിനുള്ള ചെലവുകള്‍ കഴിഞ്ഞാല്‍ വ്യാപാരികള്‍ക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകാതെ റേഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ കഴിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."