തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം തടഞ്ഞു
കൊടുങ്ങല്ലൂര്‍: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമി നികത്താനുള്ള ശ്രമം സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു. സംഭവസ്ഥലത്തു സി.പി.എം കൊടി സ്ഥാപിച്ചു. ഒഴിവു ദിവസങ്ങളില്‍ ഏഴു ഏക്കറോളം നിലം നികത്തിയെടുക്കാനുള്ള ശ്രമമാണു തടഞ്ഞത്.
നഗരസഭയിലെ പുല്ലൂറ്റ് പതിനാറാം കോളനിക്കു സമീപത്തുള്ള തണ്ണീര്‍ത്തടം നികത്താന്‍ ടിപ്പറില്‍ കല്‍പ്പൊടി പാകിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ ശ്രമം നടന്നപ്പോള്‍ റവന്യൂ അധികൃതര്‍ ഇടപെട്ടു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ സ്ഥലത്തോടു ചേര്‍ന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുടിയിരിപ്പ് കുളം കൈയേറിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
നിലം നികത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പൊതുകുളം നികത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷണം വേണമെന്നും സി.പി.എം പുല്ലൂറ്റ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."