ദേശീയ യൂത്ത് വോളിബോള്‍; കേരളാ ടീമിനെ തിരഞ്ഞെടുത്തു
തൃപ്രയാര്‍: 21 മുതല്‍ 26 വരെ ജയ്പൂരില്‍ നടക്കുന്ന 19താമത് ദേശീയ യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളത്തിന്റെ പുരുഷ വനിതാ ടീമുകളെ തിരഞ്ഞെടുത്തു.
തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് ദേശീയ ടീമിനെ തിരഞ്ഞെടുത്തത്. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, കാസര്‍കോട് ടീമുകളിലെ താരങ്ങളാണ് 12 അംഗ പുരുഷവിഭാഗം കേരളാ ടീമില്‍ ഇടംനേടിയത്.
എറണാകുളത്തിന്റെ വി.കെ രണദേവും തൃശൂരിന്റെ സച്ചിന് തോമസുമാണ് മാസ്റ്റര്‍മാര്‍. തൃശൂരിന്റെ നിര്‍മല്‍ ജോര്‍ജ്, എറണാകുളത്തിന്റെ കെ. സച്ചിന്, എ. ഷമീനുദ്ദീന് എന്നിവരെ മിഡില്‍ പ്ലെയര്മാരായും കാസര്‍കോടിന്റെ ജിബിന്‍ മാത്യുവും തൃശൂരിന്റെ ഇബിന് ജോസും ഓപ്പോസിറ്റ് പ്ലെയര്മാരായും തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ കെ. ആദര്‍ശാണ് ടീമിന്റെ ലിബ്റോ. ദേശീയ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനൊപ്പം പത്തംഗ പുരുഷ റിസര്‍വ് ടീമിനെയും ഒന്‍പതംഗ വനിതാ റിസര്‍വ് ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ദേശീയ ചാംപ്യന്‍ഷിപ്പിനുള്ള കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ക്കുള്ള പരിശീലന ക്യാംപ് പേരാമംഗലം ശ്രീദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചതായി വോളിബോള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."