ചിലങ്ക കെട്ടിക്കൊടുക്കാന്‍ ഇനി അവരില്ല വാര്യര്‍ വി കിളിമാനൂര്‍
കിളിമാനൂര്‍: ശിഷ്യ ഗണങ്ങളുടെ അരങ്ങേറ്റത്തിന് ആടയാഭരങ്ങള്‍ എടുക്കാന്‍ പോയ നീനുപ്രസാദും അനുജയും ആടയാഭരണങ്ങള്‍ ആവശ്യമില്ലാത്ത ലോകത്തേക്ക് യാത്രയായി. ശിഷ്യ ഗണങ്ങള്‍ക്ക് ചിലങ്ക കെട്ടിക്കൊടുക്കാനും ചിലങ്ക കെട്ടാനും ഇനി അവര്‍ വരില്ലെന്നത് ഒരു നാടിനെ മുഴുവന്‍ കരയിച്ചു.
കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ പള്ളിപ്പുറം കുറക്കോട് ഉണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ നഗരൂര്‍ നെടുമ്പറമ്പ് പി.എസ് നിവാസില്‍ പ്രസാദ് ശ്രീലത ദമ്പതികളുടെ മകള്‍ നീനു പ്രസാദ് (19) ഉം നെടുമ്പറമ്പ് വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ അനുജ (25) യും മരിച്ചത് .ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കെ .എസ് .ആര്‍ .ടി .സി ഫാസ്റ്റ് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ നീനുവിന്റെ തലയില്‍ കൂടി ബസ് കയറിയിറങ്ങി .
നിര്‍ധന കുടുംബത്തിലെ അംഗമായ നീനു വീട്ടില്‍ ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട് .കാലടി ശങ്കരാചാര്യ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ ബി.എ ഭാരത നാട്യം വിദ്യാര്‍ഥിനിയായിരുന്നു. നീനുവിന്റെ അടുത്ത ബന്ധുവും ഡാന്‍സ് ക്ലാസിലെ സഹായിയും നെടുമ്പറമ്പ് സ്‌കൂളിലെ വാഹനത്തിലെ ആയയുമാണ് മരിച്ച അനുജ.അടുത്തയാഴ്ച നീനുവിന്റെ ശിഷ്യര്‍ക്ക് ഞാറക്കാട്ടു വിള കാരൂട്ടുക്ഷേത്രത്തില്‍ അരങ്ങേറ്റം നിശ്ചയിച്ചിരിക്കുകയായിരുന്നു .ഇതിനാവശ്യമായ ആടയാഭരങ്ങള്‍ എടുക്കാന്‍ പോയി മടങ്ങി വരികയായിരുന്നു നീനുപ്രസാദും അനുജയും. പ്രിയപ്പെട്ട നൃത്താധ്യാപികയുടെ വേര്‍പാട് കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. നീനുവിന്റെ പിതാവ് പ്രസാദ് ബസ് കണ്ടക്റ്ററും മാതാവ് ശ്രീലത കശുവണ്ടി തൊഴിലാളിയുമാണ് .നൃത്തത്തില്‍ ഡോക്ടറേറ്റ് നേടണമെന്നായിരുന്നു നീനുവിന്റെ ആഗ്രഹം. നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ നെടുമ്പറമ്പ് ജങ്ഷനില്‍ പൊതു ദര്‍ശനത്തിന് വെച്ചു .അഡ്വ ബി.സത്യന്‍ എം.എല്‍.എ അടക്കം സമൂഹത്തിലെ വിവിധ തുറയില്‍ പെട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."