HOME
DETAILS

ഹരിപ്പാട്: പ്രതീക്ഷയോടെ പ്രസാദ്; കരുത്തോടെ ചെന്നിത്തല

  
backup
May 11 2016 | 05:05 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86
ഹരിപ്പാട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായ ഹരിപ്പാട് പ്രചാരണം പൊടിപാറുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജനവിധി തേടുന്ന മണ്ഡലമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന ഇവിടെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പോരാട്ടവും കടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണത്തിന് ശേഷം സ്വന്തം തട്ടകത്തിലെത്തിയ ചെന്നിത്തല പ്രചാരണം ഊര്‍ജിതമാക്കി കഴിഞ്ഞു. മണ്ഡലത്തിലെ ജനങ്ങളെ അടുത്തറിയാവുന്ന ചെന്നിത്തല കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ്. കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കഥാപ്രസംഗ സി.ഡി എല്ലാ ബൂത്തുകളിലും എത്തിച്ച് പ്രദര്‍ശനവും തുടങ്ങി. അഞ്ച് വര്‍ഷത്തെ ഹരിപ്പാടിന്റെ വികസനം സമഗ്രമായി പ്രതിപാദിക്കുന്ന വികസനത്തിന്റെ അഞ്ച് വര്‍ഷം എന്ന പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്തു തുടങ്ങി. ഇടത് പക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നാലാം ഘട്ടം ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണുകയും ഇരുപത് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. രണ്ടാംഘട്ടത്തില്‍ മണ്ഡലത്തിലെ വികസന പൊള്ളത്തരങ്ങളെ പ്രതിപാദിക്കുന്ന കുറ്റപത്ര സമര്‍പ്പണ യോഗങ്ങള്‍ നടന്നു. 18 കേന്ദ്രങ്ങളിലായി 55 ഓളം യോഗങ്ങള്‍ നടത്തി. എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥിയുടെയും അഭ്യര്‍ത്ഥനകള്‍ വീടുകളില്‍ എത്തിച്ചു. 150 ഓളം കുടുംബയോഗങ്ങള്‍ നടന്നു. ഇന്നലെ ആറാട്ടുപുഴയിലെ മത്സ്യ തൊഴിലാളി, സുനാമി കോളനികള്‍ സന്ദര്‍ശിക്കുകയും മൂന്ന് പൊതുയോഗങ്ങള്‍ നടത്തുകയും ചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി ഡി.അശ്വിനിദേവ് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണ്ടാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. പാര്‍ട്ടിയുടെ ലഘുലേഖ എല്ലാ വീടുകളിലും എത്തിച്ചു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം കണ്‍വന്‍ഷനുകളും ബൂത്ത് സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago