വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: സംഘത്തിലെ ഒരാളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ പെരുമ്പാവൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു.
കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാറപ്പുറം സ്വദേശി വടക്കേ പറമ്പില്‍ വീട്ടില്‍ രഞ്ജന്‍ (54)നെയാണ് പെരുമ്പാവൂര്‍ പൊലിസ് പിടികൂടിയത്. പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ധീഖിന്റെ വീട്ടിലാണ് ആഗസ്റ്റ് 19ന് വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടന്നത്.
സംഭവത്തില്‍ പൊലിസ് യൂനിഫോം ധരിച്ചെത്തിയ രഞ്ജന്‍ സംഭവശേഷം ഒളിവില്‍ പോകുകയായിരുന്നു. 1988-ല്‍ ഹെഡ് കോണ്‍സ്റ്റബിളായി പൊലിസ് വകുപ്പില്‍ പ്രവേശിച്ച രഞ്ജന്റെ സ്വഭാവ ദൂശ്യത്തെ തുടര്‍ന്ന് 2001-ല്‍ എ.എസ്.ഐ ആയിരിക്കെ സര്‍വീസില്‍ നിന്നും പിരിച്ച് വിടുകയായിരുന്നു.
തുടര്‍ന്ന് പ്രതി കുടുംബവമുമൊത്ത് കോട്ടയം ചിങ്ങവനത്ത് താമസിച്ച് വരവെയാണ് വിജിലന്‍സ് ചമഞ്ഞ് മോഷണത്തിനായി പെരുമ്പാവൂരിലെത്തിയകത്.
സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്നുമാണ് പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."