പൊലിസ് ന്യൂനപക്ഷവിരുദ്ധത അവസാനിപ്പിക്കണമെന്ന്
കോഴിക്കോട്: ന്യൂനപക്ഷ സമുദായത്തില്‍പെട്ട വ്യക്തികളോടും സ്ഥാപനങ്ങളോടും വിവേചനപരമായി പെരുമാറുന്നത് പൊലിസ് അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ഥി യുവജന സംഘടനാനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അനീതിയില്‍ നിന്നും അതിക്രമത്തില്‍ നിന്നും പൊലിസിനെ പിന്തിരിപ്പിക്കുവാനുള്ള ആര്‍ജവം ആഭ്യന്തരവകുപ്പ് കാണിക്കണം. സംസ്ഥാനത്തെ ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുംവിധം പൊലിസ് ഇടപെടലുകള്‍ വര്‍ഗീയമായിത്തീരുന്നതിനെ ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
നൗഷാദ് മണ്ണിശ്ശേരി (മുസ്‌ലിം യൂത്ത് ലീഗ്), ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (പ്രസിഡന്റ്, ഐ.എസ്.എം), ഡോ. ജാബിര്‍ അമാനി (പ്രസിഡന്റ്, ഐ.എസ്.എം മര്‍ക്കസുദ്ദഅ്‌വ), ടി. ശാക്കിര്‍ വേളം (പ്രസിഡന്റ്, സോളിഡാരിറ്റി), മിസ്ഹബ് കീഴരിയൂര്‍ (പ്രസിഡന്റ്, എം.എസ്.എഫ്), മുസ്തഫാ തന്‍വീര്‍ (പ്രസിഡന്റ്, എം.എസ്.എം), അബ്ദുല്‍ ജലീല്‍ മാമാങ്കര (പ്രസിഡന്റ്, എം.എസ്.എം മര്‍ക്കസുദ്ദഅ്‌വ), നഹാസ് മാള (പ്രസിഡന്റ്, എസ്.ഐ.ഒ) എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."