ഡോണ്‍ അസി.എഡിറ്റര്‍ക്ക് രാജ്യം വിടുന്നതില്‍ വിലക്ക്
ഇസ്ലാമാബാദ്: ഭീകരവാദം സംബന്ധിച്ച് പാകിസ്താന് സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത റിപ്പോര്‍ട്ട് ചെയ്ത ഡോണ്‍ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ക്ക് രാജ്യം വിട്ടുപോകുന്നതിന് വിലക്ക്. സിറില്‍ അല്മേയ്ദക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സംഭവം അറിഞ്ഞ് നടുങ്ങിയെന്നും പാകിസ്താന്‍കാരനായ താന്‍ എവിടേയ്ക്കും പോകുന്നില്ലെന്നും സിറില്‍ പ്രതികരിച്ചു. ഗോവയുമായി പൂര്‍വിക ബന്ധമുള്ളയാളാണ് സിറില്‍.
പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന തുടങ്ങിവച്ച പത്രമാണ് ഡോണ്‍. പത്രം എക്സ്ക്ലൂസീവ് വാര്‍ത്തയായാണ് തീവ്രവാദ സംഘടനകള്‍ക്ക് പാക് സൈന്യം നല്കുന്ന പിന്തുണ ചൂണ്ടിക്കാട്ടുന്നത്. ഇത് സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും പത്രം വാര്‍ത്തയില്‍ ഉറച്ചു നിന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഐ.എസ്.ഐ മേധാവിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായുള്ള റിപ്പോര്‍ട്ട് വലിയ വിവാദമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."