ജയരാജന് രാജി വച്ച് അന്വേഷണം നേരിടണം: ആര്.എം.പി.ഐ
കോഴിക്കോട്: വ്യവസായ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേയും പാര്‍ട്ടി നേതാക്കളുടെ മക്കളേയും നിയമിച്ച മന്ത്രി ഇ.പി ജയരാജന് രാജിവെച്ച് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങള്‍ക്കും ഉന്നത നേതാക്കളുടെ മക്കള്‍ക്കും ബോധപൂര്‍വ്വം അനര്‍ഹമായ സ്ഥാനങ്ങളിലേക്ക് നിയമനം നല്‍കുക വഴി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഈ നിയമനങ്ങളോരോന്നും മുഖ്യമന്ത്രിയും പാര്ട്ടിയുമറിയാതെയാണെന്നുള്ള വാദം ശരിയല്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അറിവോടുകൂടിയാണ് ഇവ നടന്നിരിക്കുന്നതെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കേരളത്തില്‍ നേതാക്കള്‍ തന്നെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സി.പിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."