HOME
DETAILS
MAL
ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം: എസ്.ഡി.പി.ഐ
backup
October 11 2016 | 19:10 PM
കോഴിക്കോട്: വ്യവസായ മന്ത്രി ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എസ.്ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതിയും പൊറുതി മുട്ടിയാണ് കേരള ജനത ഇടതു മുന്നണിയെ അധികാരത്തിലേറ്റിയത്. സ്ഥാപിത- സവര്‍ണ താല്പര്യങ്ങളാണ് സി.പി.എം സംരക്ഷിക്കുന്നത്. മന്ത്രി ഇ.പി ജയരാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ പ്രധാന കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, എം.കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, പി.അബ്ദുല്‍ ഹമീദ്, നാസറുദ്ദീന്‍ എളമരം, റോയ് അറക്കല്‍, എ.കെ മജീദ്, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."