എസ്.ബി.ഐയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫിസര്‍ തസ്തികയിലെ ഒഴിവുകലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 412 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റം180), ഡെവലപ്പര്‍ (50), ടെസ്റ്റ് ലീഡ് (02), ടെസ്റ്റര്‍ (12), മാനേജര്‍ (സ്റ്റാറ്റിസ്റ്റിഷ്യന്‍ 07), അസിസ്റ്റന്റ് മാനേജര്‍ (സ്റ്റാറ്റിസ്റ്റിഷ്യന്‍ 20), ടെക്‌നോളജി റിലേഷന്‍ഷിപ്പ് മാനേജര്‍ (ടെക് ആര്‍.എം.എസ് 04), അഡ്മിന്‍ സപോര്‍ട്ട് ഓഫിസര്‍ (01), ആപ്ലിക്കേഷന്‍ ആര്‍കിടെക്ട് (01), എന്റര്‍പ്രൈസ് ആര്‍കിടെക്റ്റ് (02), ഇന്‍ഫ്രാസ്ട്രക്ചര്‍ ആര്‍കിടെക്റ്റ് (06), പോര്‍ട്ടല്‍ ആര്‍കിടെക്ട് (01), ടെക്‌നോളജി ആര്‍കിടെക്ട് (05), ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയര്‍ (09), സിവില്‍ എന്‍ജിനിയര്‍ (01), ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ (01), ടെക്‌നികല്‍ എന്‍ജിനിയര്‍ (01), നെറ്റ്‌വര്‍ക്ക് എന്‍ജിനിയര്‍ (02), കംപ്ലെയ്ന്റ്, ഡിസ്പ്യൂട്ട് റസലൂഷന്‍ ഓഫിസര്‍ (02), ഐ.ടി റിസ്‌ക് മാനേജര്‍ (02), ഐ.ടി സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട് (02), പ്രൊജക്ട് മാനേജര്‍ (29), ബിസിനസ് അനലിസ്റ്റ് (18), ഡെവലപ്പര്‍ (22), ടെസ്റ്റര്‍ (05), ടെസ്റ്റ് ലീഡ് (01), ടെക്‌നികല്‍ ലീഡ് (12), ഇന്നൊവേഷന്‍ സ്‌പെഷലിസ്റ്റ് (05), ഡാറ്റ സയിന്റിസ്റ്റ് (03), സോഴ്‌സിങ് അനലിസ്റ്റ് (01), യു.എക്‌സ് ഡിസൈനര്‍ (01), വാസ് അഡ്മിനിസ്‌ട്രേറ്റര്‍ (01) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മുംബൈയിലായിരിക്കും നിയമനം.
ജനറല്‍ വിഭാഗത്തിന് 600 രൂപയും എസ്.സി. എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു 100 രൂപയുമാണ് ഫീസ്. ംംം.യെശ.രീ.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."