രണ്ടര പതിറ്റാണ്ടിന് ശേഷം പുറങ്ങ് കുട്ടാടന്‍ പാടത്ത് നെല്‍ക്കൃഷിയിറക്കി ജൈവക്കൃഷി കൂട്ടായ്മയിലാണ് കൃഷി ഇറക്കുന്നത്
മാറഞ്ചേരി: ഉപ്പുവെള്ളം കയറിയതിനെത്തുടര്‍ന്ന് ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി തരിശിട്ടിരുന്ന മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പുറങ്ങ് കടുങ്ങത്തേല്‍താഴം കുട്ടാടന്‍ പാടത്ത് ഇനിമുതല്‍ നെല്‍ക്കൃഷി വിളയും. കൃഷിസ്‌നേഹികളായ പതിനഞ്ച് പേരടങ്ങുന്നവരുടെ കൂട്ടായ്മയായ ജൈവ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അഞ്ചര ഏക്കറില്‍ മുണ്ടകന്‍ സീസണിലെ നെല്‍ക്കൃഷിയിറക്കുന്നത്.
ബിയ്യം കായലില്‍ നിന്നും ഉപ്പുവെള്ളം കയറുന്നതുമൂലം എഴുപത് ഏക്കറോളം വരുന്ന കൃഷി സ്ഥലമാണ് ഇവിടെ തരിശിട്ട് കിടക്കുന്നത്. ഇതിനിടയിലാണ് പ്രതിസന്ധികളെ തള്ളിമാറ്റി അഞ്ചര ഏക്കറില്‍ കൃഷിയിറക്കുന്നത്. 110 മൂപ്പുവരുന്ന കാഞ്ചനവിത്താണ് ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. അഞ്ചര ഏക്കറിന് 140 കിലോ വിത്താണ് ഇറക്കിയിരിക്കുന്നത്.
മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായമുണ്ടാവുമെന്നാണ് ജൈവകാര്‍ഷിക കൂട്ടായ്മയുടെ പ്രതീക്ഷ. കളമൊരുക്കള്‍, ഞാറ്റടി, പറിച്ചുനടീല്‍ ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയുടെ ചെലവുണ്ട്. ഞായറാഴ്ച പാടത്ത് നടന്ന ഞാറ് നടീല്‍ ഉത്സവം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. ഖദീജ മൂത്തേടത്ത്, വിനീത, റഫീഖ് മാറഞ്ചേരി, കൈത്ര ഉണ്ണി, കൂട്ടായ്മ ചെയര്‍മാന്‍ വാസുദേവന്‍ നമ്പൂതിരി, കണ്‍വീനര്‍ മങ്കുഴിയില്‍ മോഹനന്‍, ട്രഷറര്‍ സേതുരാജ് സംസാരിച്ചു. ആറ് പഴയകാല കര്‍ഷകരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."