ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി
ദമാം: സ്പോണ്‍സറുടെ തൊഴില്‍ കരാര്‍ ലംഘനം മൂലം ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. കായംകുളം സ്വദേശിയായ സജൈഷ് ആണ് ദമാമില്‍ നിന്നും കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്. എട്ടു വര്‍ഷം മുന്‍പ് സഊദിയിലെത്തിയ യുവാവ് ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ബന്ധിത ഘട്ടത്തില്‍ മറ്റൊരു സ്പോണ്‍സറിലേക്കു തൊഴില്‍ മാറിയതോടെയാണ് ദുരിതം ആരംഭിച്ചത്. കര്‍ണ്ണാടകക്കാരനായ ഒരാളുടെ ഒരു വര്‍ക്ക്ഷോപ്പില്‍ ജോലിയ്ക്കാണ് സജൈഷിനെ കൊണ്ടു വന്നത്.
3000 റിയാല്‍ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. മൂന്നു മാസക്കാലം അവിടെ ജോലി ചെയ്തെങ്കിലും, ഒരു മാസത്തെ ശമ്പളമായി 1500 റിയാല്‍ മാത്രമാണ് നല്‍കിയത്. അതിനിടയില്‍ നടത്തിപ്പുകാരനും സ്പോണ്‍സറും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് പൂട്ടി കന്നഡക്കാരന് സ്ഥലം വിടുകയും ചെയ്തു. ഇതോടെ ഉള്ള ജോലിയും നഷ്ടപെട്ട് സജൈഷിന്റെ ജീവിതം ദുരിതത്തിലായി. ഗതി കെട്ടപ്പോള്‍, അല്ലറ ചില്ലറ പണികളെടുത്ത് സജൈഷ് കഷ്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി.
ഇതിനിടെ സ്പോണ്‍സറുടെ വീട്ടില്‍ പണി ഉണ്ടെന്ന് പറഞ്ഞ് കൊണ്ട് പോയി. രണ്ടാഴ്ച കഴിഞ്ഞിട്ടും ജോലിയോ പണമോ ഒന്നും കൊടുത്തില്ല. ഇതെ തുടര്‍ന്നാണ് ദമാമിലെ സാമൂഹ്യ പ്രവര്‍ത്തരെ ബന്ധപ്പെട്ടത്. ഇവരുടെ സഹായത്തോടെ, സജൈഷ് ലേബര്‍ കോടതിയില്‍ സ്പോണ്സര്ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കേസിന്റെ ആദ്യസിറ്റിങ്ങില്‍ തന്നെ സ്പോണ്സര് ഹാജരായി. എക്സിറ്റ് വേണമെങ്കില്‍ തനിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സ്പോണ്‍സറുടെ ആദ്യനിലപാടിനെ ഇവര്‍ കോടതിയില്‍ എതിര്‍ക്കുകയും, ഒടുവില്‍ സജൈഷിന് ഫൈനല്‍ എക്സിറ്റും, ശമ്പളകുടിശ്ശികയായി ആയിരം റിയാലും നല്‍കാം എന്ന് സ്പോണ്സര് സമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് സജൈഷ് സ്വന്തം ടിക്കറ്റില്‍ നാട്ടിലേയ്ക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."