HOME
DETAILS

വര്‍ഗീയതയുടെ പേരില്‍ കേരളത്തെ കാലപ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ നീക്കം: പിണറായി

  
backup
October 12 2016 | 16:10 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0


പൂച്ചാക്കല്‍: നാട്ടില്‍ നിന്നും തീവ്രവാദികളെ റിക്രൂമെന്റ് ചെയ്തയക്കുന്ന സ്ഥിതിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സി.പി.എം ചേര്‍ത്തല അരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിപ്പുറത്ത് നടത്തിയ രക്തസാക്ഷിയായ ഷിബുവിന്റെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ വര്‍ഗ്ഗീയതയിലേക്ക് പോകുന്നത് ഗൗരവമായി സമൂഹം കാണണം. മയക്ക് മരുന്നിന് അടിമപ്പെടുന്നതിന് തുല്യമാണിത്. വര്‍ഗീതയുടെ പേരില്‍ കേരളത്തെ കാലപ ഭൂമിയാക്കാനാണ് സംഘ്പരിവാര്‍ ശക്തികളുടെ നീക്കം. എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് എന്നിവ ന്യൂനപക്ഷ വര്‍ഗീയതയായാണ് നടത്തുന്നത്. ആര്‍.എസ്.എസ്സ്, കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് ബി.ജെ.പി ദേശീയ നേതാക്കളുടെ ഒത്താശയോടെ കേരളത്തില്‍ അക്രമങ്ങള്‍ നടത്തുന്നത്.
പശുവിന്റെ പേരില്‍ ആര്‍.എസ്.എസ് ആക്രമണം തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങളെയും കൊലക്കത്തിക്ക് ഇരയാക്കുകയും ബലാല്‍സംഘങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതാണ് ഇവരുടെ ആക്രമണ രീതി. ആര്‍.എസ്.എസ്സിന്റെ സംസ്‌കാരമല്ല നടിനുള്ളത്. ഏവരും സ്വതന്ത്യത്തോടെ വാഴുന്ന സംസ്‌കാരമാണ് നമ്മുടെ നാടിനുള്ളത്.
ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കാലുമാറുന്നത്. നിയമസഭയില്‍ പ്രതിപക്ഷം ബജറ്റ് അവതരണത്തില്‍ സഹകരിക്കുന്നില്ല ഇത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആശയ സമരമാണ് സമൂഹത്തിന് ആവശ്യം വായന ഇതിനാവശ്യമാണെന്നും പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പ്രസാദ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സി.ബി ചന്ദ്രബാബു, എന്‍.ആര്‍ ബാബുരാജ്, കെ രാജപ്പന്‍ നായര്‍, അഡ്വ. എ.എം ആരിഫ് എം.എല്‍.എ, അഡ്വ. എന്‍.പി ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  32 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  14 hours ago