അപകടക്കെണിയൊരുക്കി മീഡിയന്‍ കട്ടിങ്; സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
നെട്ടൂര്‍: ദേശീയപാതയില്‍ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി സ്റ്റോപ്പിനും പള്ളി സ്റ്റോപ്പിനും മദ്ധ്യേയുള്ള മീഡയന്‍ കട്ടിങില്‍ വാഹനാപകടം നിത്യസംഭവമാകുകയാണ്.
കുണ്ടന്നൂരിലേയും മാടവനയിലേയും സിഗ്‌നല്‍ കടന്ന് ഇരുവശത്ത് നിന്നും വേഗതയില്‍ വരുന്ന വാഹനങ്ങള്‍ തിരക്കേറിയ ഇവിടെ റോഡ് മറികടക്കുന്ന മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്.
ഇവിടെ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുകയോ ട്രാഫിക് പൊലിസിനേ നിയോഗിക്കുകയോ ചെയ്യണമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം അധികൃതര്‍ ഇത് വരെ പരിഗണിച്ചിട്ടില്ല.
നെട്ടൂര്‍ കാര്‍ഷിക മര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്നതും തിരിച്ചുമുള്ള വലിയ ട്രക്കുകളും ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇത് വഴിയാണ് പോകുന്നത്.
കൂടാതെ ദേശീയപാതയിലൂടെയും സര്‍വ്വീസ് റോഡിലൂടെയും വരുന്ന വാഹനങ്ങള്‍ 'യു ടേണ്‍' എടുക്കുന്നതും ഇത് വഴിയാണ്.
എല്ലാ സമയവും വാഹന തിരക്കുള്ള ഈ ജങ്ഷനില്‍ നിരവധി പേര്‍ അപകടത്തില്‍ പെട്ട് പരിക്കേള്‍ക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറിളുമായി വന്ന മാരുതി വാന്‍ തട്ടി ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ അപകടത്തില്‍ പെട്ടിരുന്നു.
റോഡില്‍ തെറിച്ച് വീണ പാണാവള്ളി സ്വദേശികളായ നൗഫല്‍, മിര്‍സ എന്നിവര്‍ മറ്റു വാഹനങ്ങളുടെ അടിയില്‍ പെടാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തലക്കും കാലിനും സാരമായപരിക്കേറ്റ ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ എത്രയും വേഗം സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുകയും ചെറിയ വാഹനങ്ങള്‍ അണ്ടര്‍ പാസിലുടെ തിരിച്ചു വിടുകയും ചെയ്താല്‍ ഇവിടുത്തെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്.
അധികൃതങ്ങടെ അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ.പി.എ അബ്ദുള്‍ മജീദ് മാസ്റ്ററും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എ അനസും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."