മഴയില്ല; അതിര്‍ത്തി ഗ്രാമങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ കാലിയായി
പുതുനഗരം: മഴയില്ല അതിര്‍ത്തി ഗ്രാമങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ കാലിയായിതുടങ്ങുന്നു. മീനാക്ഷിപുരം, വേലന്താവളം, കിണത്തുക്കടവ്, അബ്രാംപാളയം, ചാവടി എന്നീ പ്രദേശങ്ങളിലും അതിര്‍ത്തിയോടടുത്ത തമിഴ്‌നാട് ഗ്രാമങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പച്ചക്കറി മാര്‍ക്കറ്റുകളാണ് മഴയില്ലാത്തതിനാല്‍ വിളവെടുപ്പ് നിര്‍ത്തിയതോടെ നോക്കുകുത്തികളായി മാറിയത്.
ആഴ്ചയില്‍ മൂന്നുദിവസങ്ങളിലായി 400 ടണ്‍ പച്ചക്കറികള്‍ വന്നുകൊണ്ടിരുന്ന മീനാക്ഷിപുരം പച്ചക്കറി മാര്‍ക്കറ്റില്‍ നിലവില്‍ ഞായറാഴ്ച്ചമാത്രം വാഴക്കയും വെണ്ടയും മാത്രമാണ് എത്തുന്നത്. വേലന്താവളം ചന്തയിലാണെങ്കില്‍ വാഴക്കു പുറമെ ചീരയും പീച്ചിങ്ങയും എത്തുന്നുണ്ട്. അത്യാവശ്യം പച്ചമുളകും തക്കാളിയും എത്തുന്നുണ്ടെങ്കിലും കേരളത്തില്‍നിന്നും വ്യാപാരികള്‍എത്തുന്നതിനുമുബേ പ്രാദേശിക ആവശ്യങ്ങള്‍ക്ക് ഇവ വാങ്ങുന്നതിനാല്‍ പാലക്കാട് ടൗണില്‍പ്രദേശത്തുനിന്നും അതിര്‍ത്തിഗ്രാമങ്ങളിലെത്തുന്നവര്‍ക്ക് പച്ചക്കറികള്‍ കിട്ടാക്കനിയായിമാറി. ഇതോടെയാണ് ചെറുമാര്‍ക്കറ്റുകള്‍ ആളില്ലാതായത്.
നിലവില്‍ ഓട്ടഛത്രം, പഴനി, മൈസൂര്‍, സേലം, തഞ്ചാവൂര്‍ എന്നീ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് പച്ചക്കറികള്‍ കൂടുതലായി എത്തുന്നത്.കാലാവസ്ഥ ഇതേ അവസ്ഥയിലാണെങ്കില്‍ ഒരുമാസത്തിനകം നിലവിലെ പച്ചക്കറികള്‍ക്ക് ഇരട്ടിയിലധികം വിലയുണ്ടാകുമെന്ന ഭീതിയിലാണ് സാധാരണക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."