തകര്‍ന്നടിഞ്ഞ് ഗ്രാമീണ റോഡുകള്‍: ശ്രമദാനവുമായി നാട്ടുകാര്‍
ശ്രീകൃഷ്ണപുരം: ഗ്രാമീണ റോഡുകള്‍ തകര്‍ന്നടിഞ്ഞതോടെ ഗ്രമീണരുടെ യാത്രകളും ദുരിതത്തില്‍. ജില്ലയിലെ വിവിധ ഗ്രാമീണ പ്രദേശങ്ങളിലാണ് യാത്ര സഞ്ചാരം പോലും അസാധ്യമായ വിധത്തില്‍ ദുഷ്കരമാവുന്നത്. ഇതിനിടയില്‍ പഞ്ചായത്ത് അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് പലയിടങ്ങളിലും നാട്ടുകാര്‍ തന്നെ മുന്‍കയ്യെടുത്ത് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്.
വലിയ ഗര്‍ത്തങ്ങള്‍ പോലെയുള്ള കുഴികള്‍ ഉണ്ടായത് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. മരത്തണല്‍ പ്രദേശങ്ങളിലെ റോഡുകളാണ് പ്രധാനമായും തകര്‍ന്നടിയുന്നത്.
റോഡുകള്‍ക്ക് ഫണ്ടുകള്‍ നീക്കിവച്ചിട്ടുണ്ട് എന്ന ഫ്ലക്സ് ബോര്‍ഡുകള്‍ തൂക്കിയിടുക എന്ന പതിവ് പല്ലവി മാത്രമാണ് നാട്ടുകാര്‍ കാണുന്നത്. ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് ഗ്രാമ പ്രദേശങ്ങളില്‍ യാതൊരു കുറവുമില്ല. ശ്രീകൃഷ്ണപുരത്ത് നിന്ന് പെരിന്തല്‍മണ്ണയെ ബന്ധിപ്പിക്കുന്ന ആറ്റാശ്ശേരി മുറിയംങ്കണ്ണി റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കോങ്ങാട്ടില്‍ നിന്ന് മുച്ചീരി വഴി തേനൂരിലേക്ക് പോകുന്ന റോഡും നാമാവശേഷമായിരിക്കുന്നു. ഫണ്ടുകള്‍ നീക്കിവച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും അധികാരികള്‍ പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകുകയും മടിക്കുകയും ചെയ്യുന്നു. വൈകി നിര്‍മാണം ആരംഭിക്കുന്നത് കാരണമായി നിരവധി ഫണ്ടുകളാണ് ലാപ് സായി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."